Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സൈനിക വിവരങ്ങള്‍ പാകിസ്ഥാന് ചോർത്തിയ വ്യോമസേന ഉദ്യോഗസ്ഥന്‍ പിടിയില്‍

സൈനിക വിവരങ്ങള്‍ പാകിസ്ഥാന് ചോർത്തിയ വ്യോമസേന ഉദ്യോഗസ്ഥന്‍ പിടിയില്‍
തന്ത്രപ്രധാന വ്യോമസേനാ വിവരങ്ങൾ  പാകിസ്താന് ചോർത്തിയ വ്യോമ സേനാ സൈനികൻ ക്രൈംബ്രാഞ്ച് പിടിയിൽ. വ്യോമസേന ഉദ്യോഗസ്ഥനായ ദേവേന്ദ്ര ശർമ്മയാണ് പാകിസ്ഥാന്‍റെ ചാരസംഘടനയായ ഐ.എസ്.ഐ ക്ക് ചാരവൃത്തി നടത്തിയതില്‍ ഡൽഹി ക്രൈംബ്രാഞ്ചിന്‍റെ  പിടിയിലായത്. ദേവേന്ദ്ര ശർമ്മയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഐ.എസ്.ഐ വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽപ്പെടുത്തി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ഡൽഹിയിൽ വെച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. ശർമ്മയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നടന്ന നിരവധി ഇടപാടുകളിൽ അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്തൊക്കെ തന്ത്രപ്രധാന വിവരങ്ങളാണ് ചോർന്നിട്ടുള്ളതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വ്യോമസേനയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ, ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളോ ചോർന്നിട്ടുണ്ടോയെന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in