Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാര്യവട്ടത്ത് നാളെ ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണവും, വിപുലമായ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയതായി പോലീസ്

കാര്യവട്ടത്ത് നാളെ ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ  കർശന ഗതാഗത നിയന്ത്രണവും, വിപുലമായ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയതായി പോലീസ്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനകൾ ഉണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഈ സമയത്തിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ.

വിപുലമായ പാർക്കിങ് സൗകര്യങ്ങൾ

മത്സരം കാണാനെത്തുന്ന കാണികൾക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, ബി.എഡ് സെന്റർ, എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്റർ പാർക്കിങ് മൈതാനം, ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിഐപികൾക്ക് ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പുറകിലുള്ള പാർക്കിങ് ഗ്രൗണ്ടിലും വിവിഐപികൾക്ക് ക്ലബ് ഹൗസിന് സമീപവുമാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. പാർക്കിങ് ഏരിയയിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരികെയും സഞ്ചരിക്കാൻ കെ.സി.എ  പ്രത്യേക വാഹന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പാർക്കിങ് ഗ്രൗണ്ടുകൾ രാവിലെ 10 മണി മുതൽ തുറന്നുപ്രവർത്തിക്കും. റോഡിലെ തിരക്ക് കുറയ്ക്കാൻ കാറുകളിൽ പരമാവധി ആളുകളെ ഉൾപ്പെടുത്തി യാത്ര ചെയ്യണമെന്ന് പോലീസ് നിർദേശിച്ചു.

കർശന ഗതാഗത നിയന്ത്രണം

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിക്കണം. ശ്രീകാര്യം ഭാഗത്തുനിന്ന് വരുന്നവർ ചാവടിമുക്ക്-കുളത്തൂർ വഴി യാത്ര തിരിച്ചുവിടണം. ചെങ്കോട്ടുകോണം-കാര്യവട്ടം റൂട്ടിലും നിയന്ത്രണങ്ങളുണ്ടാകും. സ്റ്റേഡിയം പരിസരത്തെ തിരക്ക് ഒഴിവാക്കാൻ കാണികൾ സ്വകാര്യ വാഹനങ്ങൾ പരമാവധി ഒഴിവാക്കി കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകളോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണർ അഭ്യർത്ഥിച്ചു.


Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in