Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷഫാലി വര്‍മ്മയുടെ വെടിക്കെട്ട്; ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ 2-0ന് മുന്നില്‍

ഷഫാലി വര്‍മ്മയുടെ വെടിക്കെട്ട്; ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ 2-0ന് മുന്നില്‍
വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ രണ്ടാം വനിതാ ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ലങ്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം വെറും 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനേ ലങ്കയ്ക്ക് സാധിച്ചുള്ളൂ. ഇന്ത്യക്കായി വൈഷ്ണവി ശര്‍മ്മയും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. സ്‌നേഹ് റാണയും ക്രാന്തി ഗൗഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി പിന്തുണ നല്‍കിയതോടെ ലങ്കന്‍ സ്‌കോര്‍ 128-ല്‍ ഒതുങ്ങുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഷഫാലി വര്‍മ്മ നല്‍കിയത് സ്വപ്നതുല്യമായ തുടക്കമാണ്. വെറും 34 പന്തില്‍ നിന്ന് പുറത്താകാതെ 69 റണ്‍സ് അടിച്ചുകൂട്ടിയ ഷഫാലി ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി. ഏഴ് വിക്കറ്റും 49 പന്തുകളും ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ ഫിനിഷിംഗ്. ഇനി പോരാട്ടം കാര്യവട്ടത്ത് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യ കരുത്തുറ്റ നിലയിലാണ്. പരമ്പരയിലെ നിര്‍ണ്ണായകമായ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഡിസംബര്‍ 26, 28, 30 തീയതികളില്‍ നടക്കുന്ന ഈ മത്സരങ്ങള്‍ക്കായി ഇരു ടീമുകളും നാളെ തലസ്ഥാനത്തെത്തും.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in