Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ശ്രീലങ്കയെ 45 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ ഫൈനലില്‍; സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തില്‍ എതിരാളികള്‍ പാകിസ്താൻ

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ശ്രീലങ്കയെ 45 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ ഫൈനലില്‍; സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തില്‍ എതിരാളികള്‍ പാകിസ്താൻ

നിഷിന്‍ (ജപ്പാന്‍): ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്കയെ 124 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ ഇന്നിംഗ്‌സ് വെറും 9.5 ഓവറില്‍ 45 റണ്‍സിന് അവസാനിച്ചു. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. വെങ്കല മെഡല്‍ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.

സ്പിന്നിനെ തുണച്ച പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ മുന്‍നിര ബാറ്റര്‍മാരെ വേഗത്തില്‍ നഷ്ടമായിരുന്നു. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും (46 പന്തില്‍ 80*) വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശിയുടെയും (21 പന്തില്‍ 38) കരുത്തിലാണ് ഇന്ത്യ 169 റണ്‍സിലെത്തിയത്. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവര്‍ക്ക് തിളങ്ങാനായില്ല. ലങ്കയ്ക്കായി ക്യാപ്റ്റന്‍ സഹന്‍ അരാച്ചിഗെയും താരിന്ദു രത്‌നായകെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ജസ്പ്രീത് ബുംറ ഇരട്ടപ്രഹരമേല്‍പ്പിച്ചു. രണ്ടാം പന്തില്‍ സിനേത് ജയവര്‍ധനെയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബുംറ, അഞ്ചാം പന്തില്‍ സോഹന്‍ ഡി ലീവെറയെ പുറത്താക്കി. സഞ്ജു സാംസണ്‍ ഇടത്തോട്ട് ഡൈവ് ചെയ്ത് ഒറ്റക്കൈയില്‍ എടുത്ത അവിശ്വസനീയ ക്യാച്ചാണ് സോഹനെ മടക്കിയത്. തൊട്ടടുത്ത ഓവറില്‍ ലസിത് ക്രൂസ്പുല്ലെയെ (0) രവി ബിഷ്‌ണോയ് റണ്ണൗട്ടാക്കിയതോടെ ലങ്ക 2-3 എന്ന നിലയിലേക്ക് തകര്‍ന്നു.

തുടര്‍ന്നെത്തിയ അക്‌സര്‍ പട്ടേല്‍ ക്യാപ്റ്റന്‍ സഹന്‍ അരച്ചിഗെ (9), അഷന്‍ ബണ്ഡാര (0) എന്നിവരെ പുറത്താക്കിയതോടെ ലങ്കന്‍ തകര്‍ച്ച പൂര്‍ണ്ണമായി. 11 പന്തില്‍ 15 റണ്‍സെടുത്ത നുവാനിന്ദു ഫെര്‍ണാണ്ടോ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് നേടി. ലങ്കന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ റണ്ണൗട്ടായി.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in