Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടി20യിൽ ഇന്ത്യയെ ഞെട്ടിച്ച് ജപ്പാൻ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള പോരാട്ടത്തിൽ 2 റൺസിന്റെ ആശ്വാസ ജയവുമായി ഇന്ത്യ

ടി20യിൽ ഇന്ത്യയെ ഞെട്ടിച്ച് ജപ്പാൻ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള പോരാട്ടത്തിൽ 2 റൺസിന്റെ ആശ്വാസ ജയവുമായി ഇന്ത്യ

ഏഷ്യൻ ഗെയിംസിന് മുന്നോടിയായി നടന്ന ടി20 മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഇന്ത്യയെ വിറപ്പിച്ച് ജപ്പാൻ. മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ പോരാട്ടത്തിൽ കഷ്ടിച്ച് രണ്ട് റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ജപ്പാൻ 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 30 റൺസിലൊതുങ്ങി. ആദ്യമായിട്ടാണ് ഇന്ത്യയും ജപ്പാനും തമ്മിൽ ക്രിക്കറ്റ് മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

ബാറ്റിംഗ് തകർച്ച് ഇന്ത്യ; പിടിച്ചുകെട്ടി ജപ്പാൻ ബൗളർമാർ

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ കൃത്യതയാർന്ന ബൗളിംഗിലൂടെ ജപ്പാൻ ഞെട്ടിക്കുകയായിരുന്നു. പ്രമുഖ വെടിക്കെട്ട് താരങ്ങളായ സഞ്ജു സാംസൺ (7 പന്തിൽ 9), അഭിഷേക് ശർമ (0), ഇഷാൻ കിഷൻ (3) എന്നിവർ തുടക്കത്തിലേ പുറത്തായി. 12 പന്തിൽ നിന്ന് 16 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പോരാട്ടമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. ജപ്പാനായി 2 ഓവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ചാർളി ഹാര ഹിൻസെ ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കി.

പോരാടി തോറ്റ് ജപ്പാൻ; രക്ഷകനായി അക്ഷർ പട്ടേൽ

33 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ജപ്പാന് തുടക്കം പിഴച്ചെങ്കിലും മധ്യഓവറുകളിൽ അവർ ശക്തമായി തിരിച്ചുവന്നു. ആദ്യ രണ്ടോവറിൽ 2 വിക്കറ്റിന് 8 റൺസെന്ന നിലയിലായിരുന്ന ജപ്പാൻ, കെൻഡെൽ ഫ്‌ളെമിംഗ് (12), ബെൻജമിൻ ഇട്ടോ-ഡേവിസ് എന്നിവരുടെ മികവിൽ മൂന്നാം ഓവറിൽ 10 റൺസും നാലാം ഓവറിൽ 7 റൺസും അടിച്ചെടുത്തു. ഇതോടെ അവസാന ഓവറിൽ ജപ്പാന്റെ വിജയലക്ഷ്യം 8 റൺസായി ചുരുങ്ങി. എന്നാൽ പരിചയസമ്പന്നനായ അക്ഷർ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 5 റൺസ് മാത്രം വഴങ്ങിയതോടെ ഇന്ത്യ തോൽവിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ജപ്പാനിൽ ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ ക്ഷണിച്ചാണ് ഇന്ത്യ ഈ മത്സരത്തിനിറങ്ങിയത്.

Related articles

See all
Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Save your stories

Sign in