Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന ആ ചരിത്രദിനം എത്തിച്ചേര്‍ന്നു. അഞ്ച് തവണ ലോകചാമ്പ്യന്‍മാരായ ബ്രസീലിന്റെ മഞ്ഞപ്പടയും ഇന്ത്യയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ന് ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്റ്റേഡിയത്തില്‍ രാത്രി 7.30-നാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്. മത്സരം സോണി ടെന്‍ ചാനലുകളിലും സോണി ലിവ്‌ ആപ്പിലും തത്സമയം കാണാം.

ഫിഫ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലും 138-ാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഫലം ഏകപക്ഷീയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പിലെ തിരിച്ചടികള്‍ക്ക് ശേഷം കാര്‍ലോ ആഞ്ചലോട്ടിയുടെ കീഴില്‍ പുതിയൊരു തുടക്കം ലക്ഷ്യമിട്ടാണ് ബ്രസീല്‍ സൗഹൃദ മത്സരങ്ങള്‍ക്കിറങ്ങുന്നത്. വിനീഷ്യസ്‌ ജൂനിയര്‍‍, എന്‍ഡ്രിക്‌, മാര്‍ക്വൂഞ്ഞോസ്‌, ഗബ്രയേല്‍ മഗല്‍ഹേസ്‌ തുടങ്ങിയ ലോകോത്തര സൂപ്പര്‍താരങ്ങള്‍ കാനറിക്കൂട്ടത്തിനായി കളത്തിലിറങ്ങും. മറുവശത്ത്, ഖാലിദ്‌ ജമീലിന്റെ തന്ത്രങ്ങള്‍ക്ക് കീഴില്‍ റയാന്‍ വില്യംസ്‌, മാന്‍വീര്‍ സിംഗ്‌, ആകാശ്‌ മിശ്ര തുടങ്ങിയവരാണ് ഇന്ത്യയുടെ കരുത്ത്.

ബ്രെസ്‌ബനില്‍ നിന്ന് പ്രൈവറ്റ് ജെറ്റില്‍ കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ടീം പരിശീലനം പൂര്‍‍ത്തിയാക്കി മത്സരത്തിന് തയ്യാറെടുത്തു കഴിഞ്ഞു. പാനമയെ 1-1 എന്ന നിലയില്‍ സമനിലയില്‍ പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ നിര ഇറങ്ങുന്നത്. അതേസമയം, ഓസ്‌ട്രേലിയയെ 4-2ന് തകര്‍ത്താണ് ബ്രസീല്‍ എത്തുന്നത്.

ഇന്ത്യന്‍ ടീം മികച്ച നിലവാരമുള്ളതാണെന്നും പാനമക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ബ്രസീല്‍ കോച്ച്‌ കാര്‍ലോ ആഞ്ചലോട്ടി മത്സരത്തിന് മുന്നോടിയായി വ്യക്തമാക്കി. ബ്രസീലിനെപോലൊരു ചരിത്രമുള്ള ടീമിനെ നേരിടാന്‍‍ പോകുന്നതിന്റെ തികഞ്ഞ ആവേശത്തിലാണ് ഇന്ത്യന്‍ കോച്ച്‌ ഖാലിദ്‌ ജമീലും സംഘവും.







Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകും

Save your stories

Sign in