Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ട്വന്റി 20യിൽ അഞ്ചാം മത്സരത്തിലും ഇന്ത്യക്ക് തോൽവി ;പരാജയം 125 റണ്‍സിന്

ട്വന്റി 20യിൽ അഞ്ചാം മത്സരത്തിലും ഇന്ത്യക്ക് തോൽവി ;പരാജയം 125 റണ്‍സിന്

നോട്ടിംഗ്ഹാം: ട്വന്റി 20യിൽ തോൽവി തുടർന്ന് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറുമായാണ് വമ്പൻ തോൽവി ഇന്ത്യൻ ടീം ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ട് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 76 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം അരങ്ങേറിയിരുന്നത്. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ട്വന്റി 20 മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായ 5 മത്സരങ്ങളിൽ ഇന്ത്യ തോൽവിയേറ്റുവാങ്ങുന്നത്.

 ഇന്ത്യൻ ബാറ്റർമാരിൽ വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, അഭിഷേക് ശർമ, അക്ഷർ പട്ടേൽ എന്നിവ‍ർ മാത്രമാണ് രണ്ടക്ക റൺസ് എടുത്തത്. ക്യാപ്റ്റൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ നിരാശപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യയുടെ പരാജയം വളരെ വേഗത്തിലായിരുന്നു. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറുകളില്‍ ഒന്നായി ഈ മത്സരത്തിലെ 76 റണ്‍സ് മാറി. ഇംഗ്ലണ്ടിനെതിരെ ടി20-യില്‍ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍ കൂടിയാണിത്. കൂടാതെ ഇന്ത്യക്കെതിരെ റണ്‍സ് അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് നേടുന്ന ഏറ്റവും വലിയ ടി20 വിജയങ്ങളിലൊന്നാണിത് (125 റണ്‍സ്).

Related articles

See all
Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അവസാന പോരാട്ടം നാളെ

Save your stories

Sign in