Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

കർത്താപുർ ഇടനാഴി : ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തി

കർത്താപുർ ഇടനാഴി : ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തി
കർത്താപുർ ഇടനാഴി യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തി. പുൽവാമ ഭീകരാക്രമണം, ബാലാകോട്ടിൽ ഇന്ത്യയുടെ വ്യോമാക്രമണം എന്നിവയ്ക്കുശേഷം ഉഭയകക്ഷിബന്ധം താറുമാറായിരിക്കുന്ന അവസ്ഥയിലായിരുന്നു ഉഭയകക്ഷി ചർച്ച. സിക് മതാചാര്യനായ ഗുരു നാനാക് അവസാനകാലം ചിലവിട്ട ഗുരുദ്വാര സ്ഥിതിചെയ്യുന്ന കർതാപുരിൽനിന്ന് പഞ്ചാബിലെ ഗുർദാസ്പുരിലേക്കാണ് ഇടനാഴി നിർമിക്കുന്നത്. ഇടനാഴിയുടെ നിർമാണവുമായി ബന്ധപ്പെട്ട അന്തിമനടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു ചർച്ച. വിശദവും ക്രിയാത്മകവുമായ ചർച്ചയാണു നടന്നതെന്നും കർതാപുർ സാഹിബ് ഇടനാഴി യാഥാർഥ്യമാക്കാൻ യോജിച്ചു പ്രവർത്തിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും അറിയിച്ചു. അതേസമയം, ഇടനാഴിയുടെ നിയന്ത്രണം ഖാലിസ്ഥാൻ വാദികൾക്കു നൽകാനുള്ള പാകിസ്ഥാൻറെ നീക്കത്തിൽ ചർച്ചയുടെ തുടക്കത്തിൽത്തന്നെ ഇന്ത്യ ആശങ്കരേഖപ്പെടുത്തി. പാകിസ്ഥാൻ ഭാഗത്ത് കർശന സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അട്ടാരി-വാഗ അതിർത്തിയിലായിരുന്നു ചർച്ച. രണ്ടാമത്തെ ചർച്ച അടുത്തമാസം രണ്ടിന് വാഗയിൽ നടത്താനും തീരുമാനമായി. 19 നു സാങ്കേതിക വിദഗ്ധരുടെ യോഗവും തീരുമാനിച്ചു. കഴിഞ്ഞ നവംബറിലാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ചേർന്ന് കർത്താപുർ ഇടനാഴിയുടെ ഇന്ത്യയിലെ ശിലാസ്ഥാപനം നിർവഹിച്ചത്.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in