Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 44,643 പുതിയ കൊവിഡ് കേസുകള്‍ ; 464 മരണം ; ആകെ കേസുകളുടെ പകുതിയും കേരളത്തില്‍

രാജ്യത്ത് 44,643 പുതിയ കൊവിഡ് കേസുകള്‍ ;  464 മരണം ; ആകെ കേസുകളുടെ പകുതിയും കേരളത്തില്‍
ന്യൂഡൽഹി : രാജ്യത്ത് 44,643 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 464 പേർ മരണമടഞ്ഞതായി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,26,754 ആയി. 41,096 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 3.10 കോടിയായി. 97.36 ആണ് രോഗമുക്തി നിരക്ക്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള‌ളത് 4,14,159 പേരാണ്. ഇതുവരെ രാജ്യത്ത് നൽകിയത് 49.5 കോടി ഡോസ് കൊവി‌‌ഡ് വാക്‌സിനാണ്. തമിഴ്‌നാട്ടിലെ കെ.തളവൈപുരം രാജ്യത്ത് 100 ശതമാനം വാക്‌സിനേഷൻ നടപ്പാക്കിയ ആദ്യ ഗ്രാമമായി മാറി. ഇവിടെ 18 വയസിന് മുകളിൽ പ്രായമുള‌ള എല്ലാവർക്കും വാക്‌സിൻ നൽകി. ഇതിനിടെ രോഗം വർദ്ധിക്കുന്ന കേരളത്തിന് പുറമേ തമിഴ്‌നാട്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. 22,000ലധികം കൊവി‌ഡ് രോഗികളുള‌ള കേരളത്തിലാണ് പ്രതിദിന കൊവിഡ് കണക്കിൽ 50 ശതമാനം രോഗികളും. തമിഴ്നാട്ടിൽ 1997 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഹിമാചലിൽ 256 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ബംഗാളിൽ 812 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in