Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭരണഘടനാ സ്മരണയിൽ രാജ്യം; ഇന്ന് 77-ാം റിപ്പബ്ലിക് ദിനം; ഡൽഹിയിൽ വർണ്ണാഭമായ ആഘോഷങ്ങൾ

ഭരണഘടനാ സ്മരണയിൽ രാജ്യം; ഇന്ന് 77-ാം റിപ്പബ്ലിക് ദിനം; ഡൽഹിയിൽ വർണ്ണാഭമായ ആഘോഷങ്ങൾ

ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണ പുതുക്കി ഇന്ത്യ ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന വിപുലമായ ചടങ്ങുകൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും. നാഷണൽ വാർ മെമ്മോറിയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. പതാക ഉയർത്തലിനും ദേശീയ ഗാനത്തിനും പിന്നാലെ തദ്ദേശീയമായി നിർമ്മിച്ച തോക്കുകൾ ഉപയോഗിച്ചുള്ള 21 ആചാരവെടികളും പരേഡിന് മാറ്റുകൂട്ടും.

1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും 1950 ജനുവരി 26-നാണ് സ്വന്തം ഭരണഘടന നിലവിൽ വന്നത്. ഡോ. ബാബാസാഹേബ് അംബേദ്കർ ചെയർമാനായ കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന അംഗീകരിക്കപ്പെട്ടതോടെ ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറി. 1949 നവംബർ 26-ന് ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് അത് ഔദ്യോഗികമായി നടപ്പിലാക്കിയത്. ഇതോടെ ബ്രിട്ടീഷ് നിയമങ്ങളിൽ നിന്ന് മോചിതയായ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി ഡോ. രാജേന്ദ്രപ്രസാദ് ചുമതലയേറ്റു.

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരാണ് മുഖ്യാതിഥികൾ. ലോക അത്‌ലറ്റിക് പാരാ ചാമ്പ്യൻഷിപ്പ് വിജയികൾ, കർഷകർ, പുനരധിവസിപ്പിക്കപ്പെട്ട ട്രാൻസ്‌ജെൻഡർ വ്യക്തികൾ, ഗഗൻയാൻ-ചന്ദ്രയാൻ ശാസ്ത്രജ്ഞർ തുടങ്ങി വിവിധ മേഖലകളിലെ 10,000-ത്തോളം പ്രത്യേക അതിഥികൾ ചടങ്ങിൽ സാക്ഷികളാകും.

 'ആത്മനിർഭർ കേരള ഫോർ ആത്മനിർഭർ ഭാരത്' എന്ന പ്രമേയത്തിലാണ് കേരളം ഇത്തവണ നിശ്ചലദൃശ്യം അവതരിപ്പിക്കുന്നത്. കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും പ്രമേയമാകുന്ന ടാബ്ലോയ്ക്ക് സംഗീത സംവിധായകൻ മോഹൻ സിത്താര ഒരുക്കിയ ഗാനം പശ്ചാത്തലമാകും. വിവിധ സംസ്ഥാനങ്ങളുടെയും മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങൾ കർത്തവ്യ പഥിലെ പരേഡിന് മിഴിവേകും.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in