Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

തുടർച്ചയായ അക്രമം; ബംഗാളില്‍ പരസ്യ പ്രചാരണത്തില്‍ 24 മണിക്കൂര്‍ വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

തുടർച്ചയായ അക്രമം; ബംഗാളില്‍ പരസ്യ പ്രചാരണത്തില്‍ 24 മണിക്കൂര്‍ വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
ബംഗാളിലെ അവസാന ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം വെട്ടിക്കുറച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. മെയ് 19ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചു. സംസ്ഥാനത്ത് നടക്കുന്ന തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. 324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്. ഇന്നലെ നടന്ന അമിത് ഷായുടെ റാലിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് തൃണമൂൽ കോൺഗ്രസ് - ബിജെപി വാക്‌പോര് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. അതേസമയം ഇന്നലെ കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് റാലി നടന്നു. അതേസമയം ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ചീഫ് സെക്രട്ടറിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിനാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പൊലീസ് അസിസ്റ്റൻറ് ഡയറക്ടർ ജനറലിലെയും മാറ്റിയിട്ടുണ്ട്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in