Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിലും അനധികൃത നിയമനം; ഹൈക്കോടതിയുടെ ഉത്തരവ് മറികടന്ന് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തി

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിലും അനധികൃത നിയമനം; ഹൈക്കോടതിയുടെ  ഉത്തരവ് മറികടന്ന് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തി
തിരുവനന്തപുരം: ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കെ ഉത്തരവ് മറികടന്ന് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്. 16 ജീവനക്കാരെയാണ് കോടതി ഉത്തരവ് മറികടന്ന് അനധികൃതമായി സ്ഥിരപ്പെടുത്തിയത്. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജൂനിയര്‍ പ്രോഗ്രാമര്‍, ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികളിലാണ് ക്രമവിരുദ്ധമായി നിയമനം നടത്തിയത്.  18,000 മുതല്‍ 75,600 വരെയാണ് ഇവര്‍ക്ക് ശമ്പള ഇനത്തില്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗസഭയില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ  അനധികൃത നിയമനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ്  യുവജന ക്ഷേമ ബോര്‍ഡിന്‍റെ അനധികൃത നിയമനങ്ങള്‍ പുറത്തു വരുന്നത്. ചരിത്രത്തിലാദ്യമായാണ് യുവജന ക്ഷേമ ബോര്‍ഡില്‍ താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുന്നത്.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in