Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

24 മണിക്കൂറില്‍ 5 മില്യണ്‍ കാഴ്ചക്കാരുമായി ഐ ആം ഗെയിം ട്രെയ്ലര്‍; ദുല്‍ഖര്‍ ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

24 മണിക്കൂറില്‍ 5 മില്യണ്‍ കാഴ്ചക്കാരുമായി ഐ ആം ഗെയിം ട്രെയ്ലര്‍; ദുല്‍ഖര്‍ ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയിം' ട്രെയ്ലര്‍ സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ട്രെയ്ലര്‍ റിലീസ് ചെയ്ത് 24 മണിക്കൂറിനകം 5 മില്യണ്‍ കാഴ്ചക്കാരെ ആണ് യൂട്യൂബില്‍ നിന്ന് നേടിയത്. മലയാളി പ്രേക്ഷകരും ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍, ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ  രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ്. സജീര്‍ ബാബയും  ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയത്. 

വലിയ സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്ലര്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധയാണ് നേടുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിക്കുന്ന ട്രെയ്ലര്‍ വലിയ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച് സമ്മാനിക്കുന്നത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷന്‍, ചേസ് രംഗങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം, മലയാള സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത തരത്തിലുള്ള സ്‌റ്റൈലിഷ് ഫാന്റസി ത്രില്ലര്‍ ആയാവും എത്തുക. ആരാധകരും സിനിമാ പ്രേമികളും ഇന്നേവരെ കാണാത്ത തരത്തില്‍ മെഗാ സ്‌റ്റൈലിഷ് മാസ്സ് ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ഏവരെയും ആവേശം കൊള്ളിക്കുന്നുണ്ട്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയായ ഐ ആം ഗെയിം മലയാള സിനിമാ പ്രേമികള്‍ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായാണ് ചിത്രം എത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, സെക്കന്റ് ലുക്ക് എന്നിവക്കും സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ പ്രതികരണമാണ് ലഭിച്ചത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ജിംഷി ഖാലിദിന്റെ ദൃശ്യങ്ങളുമാണ് ട്രെയിലറിന്റെ പ്രധാന ഹൈലൈറ്റ്. ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് അന്‍പറിവ് മാസ്റ്റേഴ്‌സ് ആണ്. ട്രെയിലറിലെ സംഘട്ടനത്തിനും വലിയ കയ്യടിയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലോകക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചു പുറത്ത് വരാന്‍ പോകുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറില്‍, ദുല്‍ഖര്‍ സല്‍മാനെ കൂടാതെ ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍  തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ലൈന്‍ പ്രൊഡ്യൂസര്‍ - ബിബിന്‍ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, ആക്ഷന്‍ - അന്‍പറിവ് മാസ്റ്റേഴ്‌സ്, പ്രൊഡക്ഷന്‍ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി,  മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX - തൗഫീഖ് - എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് - കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ,  മാര്‍ക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥന്‍, പിആര്‍ഒ- ശബരി

Related articles

See all
Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Save your stories

Sign in