Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കറുപ്പഴകിൽ കൂടുതൽ സ്പോർട്ടിയായി ഹ്യുണ്ടായി എക്സ്റ്റർ 'നൈറ്റ് എഡിഷൻ' വിപണിയിൽ; പ്രാരംഭ വില 8.13 ലക്ഷം രൂപ

കറുപ്പഴകിൽ കൂടുതൽ സ്പോർട്ടിയായി ഹ്യുണ്ടായി എക്സ്റ്റർ 'നൈറ്റ് എഡിഷൻ' വിപണിയിൽ; പ്രാരംഭ വില 8.13 ലക്ഷം രൂപ

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ജനപ്രിയ മോഡലായ എക്സ്റ്ററിന്റെ പുതിയ 'നൈറ്റ് എഡിഷൻ' ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8.13 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുന്ന ഈ മോഡൽ എച്ച്.എക്സ് 6 (പെട്രോൾ എം.ടി, എ.എം.ടി, സി.എൻ.ജി), എച്ച്.എക്സ് 10 (പെട്രോൾ എ.എം.ടി) എന്നിങ്ങനെ നാല് വേരിയന്റുകളിൽ ലഭ്യമാണ്. സാധാരണ എക്സ്റ്ററിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഇരുണ്ട നിറത്തിലുള്ള എക്സ്റ്റീരിയർ ഡിസൈനും പ്രത്യേക ഇന്റീരിയർ അലങ്കാരങ്ങളുമാണ് ഇതിന്റെ പ്രധാന ആകർഷണം. 2022-ൽ അവതരിപ്പിച്ച നൈറ്റ് സീരീസ് ഇതുവരെ ഒരു ലക്ഷത്തിലധികം വാഹനങ്ങളുടെ വിൽപ്പന പിന്നിട്ടതായും ഹ്യുണ്ടായി അറിയിച്ചു.

പുറംമോടിയിൽ മാറ്റ് ബ്ലാക്ക് ലോഗോകൾ, ഡാർക്ക് ഗ്രേ ബമ്പർ ഗാർണിഷ്, സ്പോർട്ടി ബ്ലാക്ക് അലോയ് വീലുകൾ, മുൻവശത്തെ ചുവപ്പ് ബ്രേക്ക് കാലിപ്പറുകൾ, പ്രത്യേക നൈറ്റ് എംബ്ലം എന്നിവ നൽകി കൂടുതൽ അഗ്രസീവ് ലുക്കിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടൈറ്റാനിയം ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, സ്റ്റാറി നൈറ്റ്, ഗോൾഡൻ ബ്രോൺസ് എന്നിങ്ങനെ അഞ്ച് ആകർഷകമായ നിറങ്ങളിൽ നൈറ്റ് പതിപ്പ് സ്വന്തമാക്കാം. പൂർണ്ണമായും കറുപ്പ് തീമിലുള്ള അകത്തളത്തിൽ ബ്രാസ് (Brass) നിറത്തിലുള്ള അലങ്കാരങ്ങൾ, ഡി-കട്ട് സ്റ്റിയറിങ് വീൽ, സെമി-ഫാബ്രിക് സീറ്റുകൾ, ആംബർ ഫുട്‌വെൽ ലൈറ്റിങ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻജിൻ കരുത്തിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിലുള്ള 1.2 ലിറ്റർ കപ്പ പെട്രോൾ (മാനുവൽ, എ.എം.ടി), 1.2 ലിറ്റർ പെട്രോൾ-സി.എൻ.ജി (മാനുവൽ) എൻജിൻ ഓപ്ഷനുകളിൽ തന്നെ വാഹനം ലഭ്യമാകും. സ്റ്റൈലിഷ് ഡിസൈനും വിശ്വസനീയതയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ പുതിയ പതിപ്പ് എക്സ്റ്ററിന്റെ എസ്.യു.വി തലപ്പെടുപ്പ് കൂടുതൽ വർധിപ്പിക്കുമെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പ്രൊഡക്റ്റ് സ്ട്രാറ്റജി തലവൻ അമിത് ധൗണ്ടിയാൽ വ്യക്തമാക്കി.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

പറക്കും കാറുകളുടെ കാലം വിദൂരമല്ല; റോക്കറ്റ് സാങ്കേതികവിദ്യയുമായി ടെസ്ല റോഡ്സ്റ്റർ

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

കാർ വാങ്ങാൻ പ്ലാനുണ്ടോ? സ്‌കോഡ കുഷാഖിന്റെ പുതിയ വിലവിവരങ്ങൾ അറിയാം

Save your stories

Sign in