Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയവുമായി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയവുമായി ലിവർപൂൾ
പ്രീമിയർ ലീഗ് ചാമ്പ്യൻപട്ടം ഇത്തവണ വിട്ടുനൽകില്ലെന്ന് ഉറപ്പിച്ച് മുഹമ്മദ് സലായും കൂട്ടരും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം മത്സരവും ലിവർപൂൾ വിജയിച്ചു. പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കുതിപ്പിലാണ് ലിവർപൂൾ ഇപ്പോൾ ഉള്ളത്. സതാംപ്ടണ് എതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. കുറച്ച മത്സരങ്ങളായി ഗോൾ കണ്ടെത്താനാകാതെ വിഷമിച്ച സലായുടെ ഗോൾ നേട്ടവും ലിവർപൂൾ ജയത്തിൽ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി. ആദ്യ പകുതിയിലായിരുന്നു ലിവർപൂളിന്റെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യ ഗോൾ പത്താം മിനുട്ടിൽ ഹോഡറ്റ് വഴങ്ങിയ സെൽഫ് ഗോളിലൂടെ ആയിരുന്നു. പിന്നീട് 21ആം മിനുറ്റിൽ മാറ്റിപ്പ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സലായുടെ ഗോൾ. ലിവർപൂളിന് ലീഗിലെ ആറാം ജയവും സീസണിലെ ഏഴിൽ ഏഴാം ജയവുമാണിത്. ആൻഫീൽഡിൽ വേറൊരു ക്ലീൻഷീറ്റ് കൂടെ ഇന്ന് ലിവർപൂൾ സ്വന്തമാക്കി. 750 മിനുറ്റുകളിൽ അധികമായി ലിവർപൂൾ ആൻഫീൽഡിൽ ഒരു ഗോൾ വഴങ്ങിയിട്ട്.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in