Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സര്‍ക്കാര്‍ ജോലിയും പാര്‍ട്ടി ചാനലിലെ അവതാരക പദവിയും ഒന്നിച്ചു വേണ്ട; ഡോ. എം.എ. ലാലിനെതിരെ കര്‍ശന നടപടിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

സര്‍ക്കാര്‍ ജോലിയും പാര്‍ട്ടി ചാനലിലെ അവതാരക പദവിയും ഒന്നിച്ചു വേണ്ട; ഡോ. എം.എ. ലാലിനെതിരെ കര്‍ശന നടപടിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ പദവിയിലിരുന്ന് പാര്‍ട്ടി ചാനലില്‍ അന്തിച്ചര്‍ച്ചകള്‍ നയിച്ചിരുന്ന കോളേജ് അധ്യാപകന്‍ ഡോ. എം.എ. ലാലിനെതിരെ കര്‍ശന നടപടി. സര്‍ക്കാര്‍ ജോലിയും സ്വകാര്യ പാര്‍ട്ടി ചാനലിലെ ചര്‍ച്ചാ അവതരണവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന കര്‍ശന നിലപാടാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി ജോണ്‍ സ്വീകരിച്ചത്. 

തലസ്ഥാനത്തെ 'റൂസ' സ്റ്റേറ്റ് പ്രോജക്ട് ഓഫീസില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്ത് സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയിരുന്ന ലാല്‍, എന്നാല്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നത് സി.പി.എം. നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് ചാനലിലായിരുന്നു. കൈരളിയിലെ പ്രൈം ടൈം ചര്‍ച്ചകളുടെ പ്രധാന അവതാരകനായിരുന്നു ഇദ്ദേഹം. സര്‍ക്കാര്‍ പദവിയിലിരുന്ന് പാര്‍ട്ടി ചാനലിലൂടെ പുതിയ സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര ഇടപെടല്‍.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in