Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീട്ടില്‍ ആളില്ല! ഉടന്‍ 'ഹൈടെക്' പരിഹാരം: സി.സി.ടി.വി. ക്യാമറയോട് വോട്ടഭ്യര്‍ത്ഥിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സുഹറ

വീട്ടില്‍ ആളില്ല! ഉടന്‍ 'ഹൈടെക്' പരിഹാരം: സി.സി.ടി.വി. ക്യാമറയോട് വോട്ടഭ്യര്‍ത്ഥിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സുഹറ
  വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയപ്പോള്‍ വീട്ടില്‍ ആളില്ല... ഉടന്‍ പ്രശ്‌നപരിഹാരം കണ്ടു. സിസി ടിവിയോട് സംസാരിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറ. മലപ്പുറം പുഴക്കട്ടിരിയിലാണ് വേറിട്ടൊരു വോട്ടഭ്യര്‍ത്ഥന. പുഴക്കട്ടിരി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുഹറയുടെ പ്രചരണം വ്യത്യസ്തമായ ഹൈടെക് അഭ്യര്‍ത്ഥനയാല്‍ ചര്‍ച്ചയാകുന്നു. വീടുകള്‍തോറും കയറി വോട്ട് ഉറപ്പിക്കുന്നതിനിടെ ഒരു വീട്ടില്‍ എത്തിയ സുഹറ, വീട്ടില്‍ ആളില്ലെന്ന് കണ്ടപ്പോള്‍ മടങ്ങാന്‍ തയാറായില്ല. സിസി ടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തല്‍ക്ഷണം ക്യാമറയിലേക്ക് നോക്കി, വിശദമായ വോട്ടഭ്യര്‍ത്ഥന നടത്തി. സിനിമാ ഡയലോഗുകളും പഞ്ച് വാചകങ്ങളും നിറഞ്ഞ പ്രചാരണമാണ് ഇപ്പോള്‍ എല്ലാ മുന്നണികളിലുമുള്ളതെങ്കിലും, സുഹറയുടെ ഈ ഹൈടെക് വോട്ട് അഭ്യര്‍ത്ഥന കൈയടി നേടുകയാണ്. വീട്ടില്‍ ആരുമില്ലെങ്കിലും വോട്ടര്‍മാരെ ''കണ്ട്'' സംസാരിച്ച സ്ഥാനാര്‍ത്ഥിയുടെ ഈ മികവ് സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടിത്തുടങ്ങി.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in