Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മമിത- സംഗീത് കോമ്പോയിലെ ആദ്യ ചിത്രം; 'ഹലോ ഡിയർ' ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തിറങ്ങി

മമിത- സംഗീത് കോമ്പോയിലെ ആദ്യ ചിത്രം; 'ഹലോ ഡിയർ' ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തിറങ്ങി

കൊച്ചി: 'തണ്ണീർമത്തൻ ദിനങ്ങൾ', 'പത്രോസിന്റെ പടവുകൾ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹലോ ഡിയർ' ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ സംഗീത് പ്രതാപും മമിത ബൈജുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം. ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ യുവാക്കളുടെ വികാരവിചാരങ്ങളെ പ്രമേയമാക്കിയാണ് അവതരിപ്പിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20-ാമത് ചിത്രമാണിത്. ചിത്രത്തിന്റെ പ്രധാന പങ്കും പൂർത്തിയായിക്കഴിഞ്ഞു. ഇനി ഏതാനും ദിവസത്തെ ചിത്രീകരണം മാത്രമാണ് ബാക്കിയുള്ളത്. ഓണത്തിനു ശേഷം ചിത്രം പൂർത്തിയാകും.

സുരേഷ് കൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അഖിൽ ജോർജ്ജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു. നിമിഷ് എം. താനൂർ (കലാസംവിധാനം), റോണക്സ് സേവ്യർ (മേക്കപ്പ്), മഷർ ഹംസ (കോസ്റ്റ്യൂം), വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. സുധർമ്മൻ വള്ളിക്കുന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും അരുൺ ഡി. ജോസ് കോ-പ്രൊഡ്യൂസറുമാണ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.




Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in