Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബ്രൂവറി അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്ത്? സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബ്രൂവറി അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്ത്? സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
ബ്രൂവറി അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്തെന്ന് ഹൈക്കോടതി. അബ്കാരി നയത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ മറുപടി നൽകി. മദ്യനിർമാണ ശാലകൾ അനുവദിക്കുന്നതിനെതിരെയുള്ള പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് സർക്കാർ വിശദീകരണം നൽകിയത്. തൃശൂരിലെ മലയാളവേദി എന്ന സംഘടന നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. താത്പര്യമുള്ളവർക്ക് ബ്രൂവറികൾ തുടങ്ങാൻ അപേക്ഷ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ എക്‌സൈസ് കമ്മീഷ്ണർ പരിശോധിച്ചാണ് തീരുമാനം എടുക്കുക. മദ്യനിർമാണ ശാലകൾ അനുവദിക്കരുതെന്ന് സർക്കാർ നിലപാട് എടുത്തിട്ടില്ല. അതിനാൽ സർക്കാർ തലത്തിൽ തടസങ്ങളില്ല. മദ്യനിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് 5 അപേക്ഷകൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. മൂന്ന് ബ്രൂവറികളും രണ്ട് ഡിസ്റ്റലറികളുമാണ് പരിഗണനയിലുള്ളത്. കൃത്യമായ പരിശോധനകൾക്ക് ശേഷമാകും അന്തിമ അനുമതി നൽകുകയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ കേരളത്തിലേക്കുള്ള മദ്യത്തിന്‍റെ നാൽപ്പത് ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ഇവ ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നതോടെ സർക്കാരിന് വരുമാനം വർധിക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കുന്നതിന് ഹൈക്കോടതി നീട്ടിവെച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in