Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പത്ത് വര്‍ഷത്തെ ഭരണത്തില്‍ ഒരു പാവപ്പെട്ടവന്‍റെ വയറെങ്കിലും നിറക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ടോ'; വിമർശനവുമായി ഡി.കെ. ശിവകുമാര്‍

'പത്ത് വര്‍ഷത്തെ ഭരണത്തില്‍ ഒരു പാവപ്പെട്ടവന്‍റെ വയറെങ്കിലും നിറക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ടോ'; വിമർശനവുമായി ഡി.കെ. ശിവകുമാര്‍
  ലഖ്‌നൗവ്: പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ ഒരു പാവപ്പെട്ടവന്‍റെ വയറെങ്കിലും നിറക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ടോ എന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല.  കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിച്ചുവെന്നും ഡി.കെ. ശിവകുമാര്‍ ലഖ്നൗവില്‍ പറഞ്ഞു. 400 സീറ്റ് നേടി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ ഭരണഘടന മാറ്റിയെഴുതുമെന്ന് പ്രഖ്യാപിച്ച ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെയെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി സസ്‌പെന്‍ഡ് ചെയ്യാത്തതെന്ന് ഡി.കെ. ശിവകുമാര്‍ ചോദിച്ചു. എന്നാല്‍ ഭരണഘടന മാറ്റുമെന്ന് പറയാത്ത മോദിയുടെ നടപടി സ്വാഗതാര്‍ഹമെങ്കിലും, വിവാദ പ്രസ്താവന നടത്തിയ എംപിയുടെ നടപടിയെ തിരുത്താന്‍ മോദി തയ്യാറാകാത്തത് തെറ്റായിപ്പോയെന്നും അദ്ദേഹം ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in