Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഹാർദിക് പാണ്ഡ്യയ്ക്കായി വമ്പൻ ഓഫറുമായി ഡൽഹി; അക്ഷർ പട്ടേലിനെ വിട്ടുനൽകാൻ തയ്യാറെന്ന് റിപ്പോർട്ട്

ഹാർദിക് പാണ്ഡ്യയ്ക്കായി വമ്പൻ ഓഫറുമായി ഡൽഹി; അക്ഷർ പട്ടേലിനെ വിട്ടുനൽകാൻ തയ്യാറെന്ന് റിപ്പോർട്ട്

മുംബൈ: ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും താരങ്ങളുടെ ട്രേഡ് ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, താരത്തെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസും രംഗത്തെത്തിയതായി റിപ്പോർട്ടുകൾ.

ഐപിഎൽ ചരിത്രത്തിൽ ഇതുവരെ കിരീടം നേടാനാകാത്ത ഡൽഹി ക്യാപിറ്റൽസ്, ഹാർദിക്കിനെ ടീമിലെത്തിച്ച് ശക്തമായൊരു ടീമിനെ വാർത്തെടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് സൂചന. അടുത്തിടെ മുൻ നായകൻ ഋഷഭ് പന്തിനെ ട്രേഡ് വിൻഡോയിലൂടെ തിരികെ ടീമിലെത്തിച്ച ഡൽഹി, ഇപ്പോൾ മറ്റൊരു വമ്പൻ നീക്കത്തിനും തയ്യാറെടുക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം, ഹാർദിക് പാണ്ഡ്യയ്ക്ക് പകരമായി നിലവിലെ നായകൻ അക്ഷർ പട്ടേലിനെയും ഓപ്പണർ പൃഥ്വി ഷായെയും മുംബൈ ഇന്ത്യൻസിന് നൽകാൻ ഡൽഹി സന്നദ്ധരാണ്. ഹാർദിക്കിന്റെ വരവ് ടീമിന് മികച്ച ഓൾറൗണ്ടറെയും പരിചയസമ്പന്നനായ നായകനെയും ഒരുമിച്ച് നൽകുമെന്നാണ് ഡൽഹിയുടെ വിലയിരുത്തൽ.

അതേസമയം, ഈ ട്രേഡ് മുംബൈ ഇന്ത്യൻസിനും ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രുനാൽ പാണ്ഡ്യ ടീം വിട്ടശേഷം മികച്ചൊരു സ്പിൻ ബോളിങ് ഓൾറൗണ്ടറെ മുംബൈ തേടുകയാണ്. ആ സ്ഥാനത്തേക്ക് അക്ഷർ പട്ടേൽ ഏറ്റവും അനുയോജ്യനായ താരമാണെന്നാണ് വിലയിരുത്തൽ. ഇടങ്കയ്യൻ സ്പിന്നിനൊപ്പം ലോവർ ഓർഡറിൽ നിർണായക റൺസ് കണ്ടെത്താൻ കഴിയുന്ന ബാറ്ററുമാണ് അക്ഷർ.

സാമ്പത്തികമായും ഈ കൈമാറ്റം ഇരുടീമുകൾക്കും വലിയ ബാധ്യത സൃഷ്ടിക്കില്ല. നിലവിൽ ഹാർദിക് പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യൻസ് നൽകുന്നത് 16.35 കോടി രൂപയാണ്. അക്ഷർ പട്ടേലിന്റെ പ്രതിഫലം ഡൽഹിയിൽ 16.50 കോടി രൂപയാണ്. അതിനാൽ ശമ്പളഘടനയിൽ വലിയ മാറ്റമില്ലാതെ ട്രേഡ് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ പൃഥ്വി ഷായെ ടീമിലെടുക്കുന്നതിൽ മുംബൈയ്ക്ക് വലിയ താൽപര്യമില്ലെന്നാണ് സൂചന. കഴിഞ്ഞ രണ്ട് സീസണുകളിലും അദ്ദേഹത്തിന് സ്ഥിരമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. പകരം, യുവ ബാറ്റർ സമീർ റിസ്‌വിയെ ട്രേഡിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് മുംബൈ മുന്നോട്ടുവയ്ക്കാൻ സാധ്യതയുള്ളത്. കഴിഞ്ഞ സീസണിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 252 റൺസ് നേടിയ റിസ്‌വി ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിരുന്നു.

ഹാർദിക്കിനെ സ്വന്തമാക്കാൻ നേരത്തെ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസുമായി ചർച്ച നടത്തിയിരുന്നു. ശിവം ദുബെയെയും ആയുഷ് മാത്രെയെയും കൂടാതെ വലിയ തുകയും മുംബൈ ആവശ്യപ്പെട്ടതോടെയാണ് ആ നീക്കം പ്രതിസന്ധിയിലായത്. മാത്രെയ്ക്ക് പകരം ഡെവാൾഡ് ബ്രെവിസിനെ ഉൾപ്പെടുത്താമെന്ന നിലപാടാണ് ചെന്നൈ സ്വീകരിച്ചിരിക്കുന്നത്. ഇരു ഫ്രാഞ്ചൈസികളും തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഹാർദിക് പാണ്ഡ്യയുടെ ട്രേഡുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യൻസോ ബന്ധപ്പെട്ട ഫ്രാഞ്ചൈസികളോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.


Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in