Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി: സമരച്ചൂടിൽ തലസ്ഥാനം, ബാരിക്കേഡിന് മുകളിൽക്കയറി പ്രതിഷേധം; രാഹുലിന്റെ തന്ത്രപരമായ സമരനീക്കങ്ങളില്‍ പകച്ച് ഡല്‍ഹി പൊലീസ്

ഗ്യാനേഷ് കുമാറിന്റെ രാജി: സമരച്ചൂടിൽ തലസ്ഥാനം, ബാരിക്കേഡിന് മുകളിൽക്കയറി പ്രതിഷേധം; രാഹുലിന്റെ തന്ത്രപരമായ സമരനീക്കങ്ങളില്‍ പകച്ച് ഡല്‍ഹി പൊലീസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും ജനാധിപത്യം സംരക്ഷിക്കണമെന്നും ഉന്നയിച്ച് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത പടയൊരുക്കവുമായി കോൺഗ്രസും ഇന്‍ഡ്യ സഖ്യവും. ഇന്ന് രാവിലെ മുതല്‍ പാർലമെന്റിന് മുന്നിൽ തടിച്ചുകൂടിയ നൂറിലധികം ജനപ്രതിനിധികൾ 'ജനാധിപത്യത്തെ സംരക്ഷിക്കുക' എന്നെഴുതിയ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. 

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എം.പി എന്നിവരുടെ മുൻനിര നേതൃത്വത്തിലാണ് വമ്പൻ പ്രതിരോധ നിര തെരുവിലിറങ്ങിയത്. പോലീസ് സ്ഥാപിച്ച കനത്ത ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്‍റെ നീക്കം. എന്നാല്‍, ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രഖ്യാപനം.

മാർച്ചിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. 3,000ലധികം പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉൾപ്പെടെയുള്ള വൻ പൊലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്. പാർലമെന്റ് പരിസരം, പാർലമെന്റ് സ്ട്രീറ്റ് റൗണ്ട് എബൗട്ട്, തിരഞ്ഞെടുപ്പ് കമ്മിഷൻ കവാടങ്ങൾ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം രാഹുല്‍ ഗാന്ധിയുടെ സമരതന്ത്രങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഡല്‍ഹി പോലീസ്. മോദി സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾക്കും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കുമെതിരെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് കോൺഗ്രസിന്റെ തീരുമാനം. 


Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in