Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി; തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം, മമത ബാനര്‍ജിയും പങ്കെടുക്കും, രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

ഗ്യാനേഷ് കുമാറിന്റെ രാജി; തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം, മമത ബാനര്‍ജിയും പങ്കെടുക്കും, രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

ഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തം. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ സഖ്യം ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. മമത ബാനർജിയും ഇന്നത്തെ പ്രതിഷേധത്തിൽ നേരിട്ട് പങ്കുചേരും. ബി.ജെ.പിയുടെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാൻ ഇന്ത്യാ സഖ്യം പൂർണ്ണ സജ്ജമാണ്. ഡൽഹിയിലുള്ള മുഴുവൻ എം.പിമാരോടും അവിടെത്തന്നെ തുടരാനും, മറ്റ് ജനപ്രതിനിധികളോട് ഉടൻ തലസ്ഥാനത്ത് എത്തിച്ചേരാനും മുന്നണി നേതൃത്വം ആഹ്വാനം ചെയ്തു.

ജനശബ്ദമായ ജനനായകൻ രാഹുൽ ഗാന്ധിക്ക് നേരെ ഡൽഹി പോലീസ് കാണിച്ച ക്രൂരമായ കൈയേറ്റത്തിലും അടിച്ചമർത്തലിലും പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി കരിദിനാചരണവും വൻ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിക്കും. മോദി ഭരണകൂടത്തിന്റെ പോലീസ് രാജിനെതിരെ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻ.എസ്.യു.ഐ (NSUI) ഇന്ന് ജന്തർ മന്തറിലേക്ക് കൂറ്റൻ ജനകീയ മാർച്ച് നടത്തും.

തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന അട്ടിമറികളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ ഇന്ത്യാ സഖ്യ നേതാക്കൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടില്ല. ജനകീയ പ്രക്ഷോഭത്തെ ഭയന്ന കേന്ദ്ര സർക്കാർ ഡൽഹിയെ പൂർണ്ണമായും ഒരു സൈനിക താവളത്തിന് സമാനമായി മാറ്റിയിരിക്കുകയാണ്. സി.ആർ.പി.എഫ്, ഐ.ടി.ബി.പി ഉൾപ്പെടെയുള്ള കേന്ദ്രസേനയുടെ 200-ലേറെ കമ്പനികളെയും ഡൽഹി പോലീസിനെയും ഉപയോഗിച്ച് കർഷക സമരകാലത്തേക്കാൾ വലിയ അടിച്ചമർത്തലിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ശാന്തമായി സമരം ചെയ്ത നേതാക്കൾക്കെതിരെ വ്യാജ കേസെടുക്കാനും ഡൽഹി പോലീസ് ഗൂഢാലോചന നടത്തുന്നുണ്ട്.


Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Save your stories

Sign in