Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം. ഇന്ത്യ സഖ്യവും കോക്രോച്ച് ജനത പാര്‍ട്ടിയും പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമേ വിവിധ സാംസ്‌കാരിക-യുവജന സംഘടനകളും വിഷയത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രക്ഷോഭത്തോടൊപ്പം മുംബൈ കേന്ദ്രീകരിച്ചാണ് കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ, ഡല്‍ഹിയിലെ ജന്തര്‍മന്തറിലേക്ക് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സംയുക്തമായി പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാര്‍ച്ചിന് ഡല്‍ഹി പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി തലസ്ഥാനത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്റെ നടപടികള്‍ക്കെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല പ്രതിഷേധ പരിപാടികളും ഇന്ന് മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കും. വരുന്ന ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

Related articles

See all
Popular News

'കസ്റ്റഡിയല്ല, ഇത് തട്ടിക്കൊണ്ടുപോകൽ'; ഐസ അധ്യക്ഷ നേഹാ ബോറയെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

ഡൽഹിയിൽ വൻ സംഘർഷം; 'ലെഹ്‌റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ കസ്റ്റഡിയ...

Save your stories

Sign in