Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആദ്യമായി ഒന്നിച്ച് ജിവി പ്രകാശും കയാദുവും; ‘ഇമ്മോർട്ടൽ’ സെപ്റ്റംബർ 4ന് തീയേറ്ററുകളിൽ

ആദ്യമായി ഒന്നിച്ച് ജിവി പ്രകാശും കയാദുവും; ‘ഇമ്മോർട്ടൽ’ സെപ്റ്റംബർ 4ന് തീയേറ്ററുകളിൽ

ജി.വി. പ്രകാശ് കുമാറും കയാദു ലോഹറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന തമിഴ് ചിത്രം ‘ഇമ്മോർട്ടൽ’ റിലീസിന് ഒരുങ്ങുന്നു. സെൻസറിംഗ് നടപടികൾ പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 4ന് തീയേറ്ററുകളിലെത്തും.

മാരിയപ്പൻ ചിന്ന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഹൊറർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. സാം സി.എസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ടി.എം. കാർത്തിക്, കുമാർ നടരാജൻ, ലൊല്ലു സഭാ മാരൻ, ആദിത്യ കതിര്‍, അർഷു മഹാരാജൻ, പെമ സാംചോ, സുനിത ശ്രേഷ്ഠ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

എ.കെ. ഫിലിം ഫാക്ടറിയുടെ ബാനറിൽ അരുണ്‍കുമാർ ധനശേഖരനാണ് ചിത്രം നിർമിക്കുന്നത്. അരുണ്‍ രാധാകൃഷ്ണൻ ഛായാഗ്രഹണവും രാജേഷ് എം. എഡിറ്റിംഗും നിർവഹിക്കുന്നു.

കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണനാണ്. ശിവ ശങ്കറാണ് കലാസംവിധാനം നിർവഹിക്കുന്നത്. ശക്തി ശരവണനാണ് ആക്ഷൻ കൊറിയോഗ്രാഫി. ഗോപി പ്രസന്നയാണ് പബ്ലിസിറ്റി ഡിസൈൻ ഒരുക്കുന്നത്. നൃത്തസംവിധാനം ശബരീഷാണ്.

വസ്ത്രാലങ്കാരം വൈനോദ് സുന്ദറും തമിഴ്സെൽവൻ യുവും ചേർന്ന് നിർവഹിക്കുന്നു. കോസ്റ്റ്യൂം രവി ദേവരാജും മേക്കപ്പ് പി. മാരിയപ്പനും കൈകാര്യം ചെയ്യുന്നു. ഗെറ്റ് ഇൻ ഡ്രീം സ്റ്റുഡിയോയിലെ ശ്രീറാമാണ് കളർ ഗ്രേഡിംഗ് നിർവഹിക്കുന്നത്. ആർ. മഹിയാണ് വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത്. ഇ. രാജേന്ദ്രനാണ് സ്റ്റിൽസ്. സതീഷ് (എഐഎം), പി. ശിവപ്രസാദ് എന്നിവർ പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നു.

ജി.വി. പ്രകാശിന്റെയും കയാദു ലോഹറിന്റെയും ആദ്യ കൂട്ടുകെട്ട് എന്ന പ്രത്യേകതയോടെ എത്തുന്ന ‘ഇമ്മോർട്ടൽ’ ഹൊറർ പ്രമേയത്തിൽ പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.



Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Save your stories

Sign in