Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അമിത് ഷായ്ക്കെതിരെ കൊല്‍ക്കത്തയില്‍ ഗോബാക്ക് വിളി ; ദുരൂഹതയുണർത്തി റാലിയില്‍ തോക്കുമായി ബി.ജെ.പി അനുകൂലി

അമിത് ഷായ്ക്കെതിരെ കൊല്‍ക്കത്തയില്‍ ഗോബാക്ക് വിളി ; ദുരൂഹതയുണർത്തി റാലിയില്‍ തോക്കുമായി ബി.ജെ.പി അനുകൂലി
കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ഏകദിന സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകർ. ഇടത് പ്രവർത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അമിത് ഷായ്‌ക്കെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയത്. അമിത് ഷാ വിമാനമിറങ്ങിയ നേതാജി സുബാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിന് പുറത്തും പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. ഗോ ബാക്ക് വിളിച്ചത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. അതേസമയം ഷാഹിദ് മിനാറില്‍ അമിത്ഷാ പങ്കെടുത്ത റാലിയില്‍ തോക്കുമായെത്തിയ മുന്‍ പട്ടാളക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരയില്‍ തോക്ക് തിരുകിയെത്തിയ ജാദു നന്ദിയെന്ന ഇയാള്‍ ബി.ജെ.പി അനുകൂലിയാണെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു. സുരക്ഷാ പരിശോധനക്കിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ വരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെങ്കിലും തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഇയാള്‍ ഹാജരാക്കിയതോടെ പൊലീസ് പിന്നീടിയാളെ വിട്ടയച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in