Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രണ്ട് വട്ടവും വാര്‍ വില്ലനായി, ഒടുവില്‍ ഇന്‍ജുറി ടൈമില്‍ അത്ഭുത തിരിച്ചുവരവ്; ഐവറി കോസ്റ്റിനെ വീഴ്ത്തി ജര്‍മ്മനി നോക്കൗട്ടില്

രണ്ട് വട്ടവും വാര്‍ വില്ലനായി, ഒടുവില്‍ ഇന്‍ജുറി ടൈമില്‍ അത്ഭുത തിരിച്ചുവരവ്; ഐവറി കോസ്റ്റിനെ വീഴ്ത്തി ജര്‍മ്മനി നോക്കൗട്ടില്

ടൊറന്റോ: ഫിഫ ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മ്മനി നോക്കൗട്ട് റൗണ്ടില്‍ കടന്നു. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍, ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ ജര്‍മ്മനി അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. രണ്ട് ഗോളുകള്‍ വിഎആര്‍ നിഷേധിച്ചിട്ടും തളരാതെ പോരാടിയാണ് മുന്‍ ലോകചാമ്പ്യന്മാര്‍ വിജയം പിടിച്ചെടുത്തത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ജര്‍മ്മനിയാണ് കളം നിറഞ്ഞു കളിച്ചതെങ്കിലും ആദ്യ പകുതി അവര്‍ക്ക് കടുത്ത നിര്‍ഭാഗ്യത്തിന്റേതായിരുന്നു. പകരക്കാരനായി ഇറങ്ങിയ യുവതാരം അലക്‌സാണ്ടര്‍ പാവ്ലോവിച്ച് 21-ാം മിനിറ്റില്‍ ഐവറി കോസ്റ്റിന്റെ വലകുലുക്കിയെങ്കിലും വിഎആര്‍ പരിശോധനയില്‍ ജര്‍മ്മന്‍ താരം ഗോള്‍കീപ്പര്‍ യഹിയ ഫൊഫാനയെ ഫൗള്‍ ചെയ്തതായി കണ്ടെത്തി റഫറി ഗോള്‍ നിഷേധിച്ചു.

ഇതിന് പിന്നാലെ 30-ാം മിനിറ്റില്‍ പെട്ടെന്നുള്ളൊരു കൗണ്ടര്‍ അറ്റാക്കിലൂടെ ഐവറി കോസ്റ്റ് ജര്‍മ്മനിയെ ഞെട്ടിച്ചു. യാന്‍ ഡിയോമന്‍ഡെയുടെ പാസില്‍ നിന്ന് അമദ് ഡിയാലോ എടുത്ത ഷോട്ട് ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ തട്ടിയകറ്റിയെങ്കിലും, റീബൗണ്ടില്‍ ഓടിയെത്തിയ ക്യാപ്റ്റന്‍ ഫ്രാങ്ക് കെസ്സി പന്ത് വലയിലെത്തിച്ച് ഐവറി കോസ്റ്റിന് 1-0 ന്റെ ലീഡ് സമ്മാനിച്ചു.

38-ാം മിനിറ്റില്‍ കൈ ഹാവെര്‍ട്‌സിലൂടെ ജര്‍മ്മനി വീണ്ടും വലകുലുക്കിയെങ്കിലും ഇത്തവണയും വിഎആര്‍ വില്ലനായി. ഗോള്‍ നീക്കത്തിന് തുടക്കമിട്ട സമയത്ത് ഫ്‌ലോറിയന്‍ വിര്‍ട്‌സ് ഐവറി കോസ്റ്റിന്റെ കോസൗനുവിനെ ഫൗള്‍ ചെയ്തതായി റഫറി വിധിച്ചതോടെ ജര്‍മ്മന്‍ ക്യാമ്പില്‍ വലിയ പ്രതിഷേധമുയര്‍ന്നു.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ജര്‍മ്മനി രണ്ടാം പകുതിയില്‍ കളി കടുപ്പിച്ചു. ഒടുവില്‍ 68-ാം മിനിറ്റില്‍ ഡെനിസ് ഉന്ദാവിലൂടെ ജര്‍മ്മനി സമനില പിടിച്ചു. മൈതാനത്തിന്റെ വലതുവശത്ത് നിന്ന് ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന മനോഹരമായൊരു ക്രോസ് കൃത്യമായ ടൈമിങ്ങിലൂടെ ഉന്ദാവ് ഗോള്‍പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു (1-1).

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിലാണ് (90+4 മിനിറ്റ്) ടൊറന്റോ സ്റ്റേഡിയത്തെ ആവേശക്കടലാക്കി ജര്‍മ്മനിയുടെ വിജയഗോള്‍ പിറന്നത്. ബോക്‌സിന് പുറത്ത് ഇടതുഭാഗത്ത് നിന്ന് എന്‍മെച്ച നല്‍കിയ ലോങ് പാസ് സ്വീകരിച്ച ഉന്ദാവ്, തകര്‍പ്പനൊരു ടേണിംഗിലൂടെ ഐവറി കോസ്റ്റ് ഗോള്‍കീപ്പര്‍ യഹിയ ഫൊഫാനയെ സാക്ഷി നിര്‍ത്തി പന്ത് അതിവേഗം വലയിലെത്തിച്ചു. ഇതോടെ സ്റ്റേഡിയത്തിലെ ജര്‍മ്മന്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലായി.

ആദ്യ മത്സരത്തില്‍ കുറസോവയെ 7-1 ന് തകര്‍ത്ത ജര്‍മ്മനിക്ക് ഈ വിജയത്തോടെ ഗ്രൂപ്പ് ഇ-യില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റായി. തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ജര്‍മ്മനി അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കി. ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച ഐവറി കോസ്റ്റിന് നിലവില്‍ 3 പോയിന്റാണുള്ളത്. നോക്കൗട്ട് റൗണ്ടിലെത്താന്‍ അവര്‍ക്ക് അവസാന മത്സരം നിര്‍ണ്ണായകമാകും.

Related articles

See all
Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഇന്ത്...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in