Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗാന്ധി സ്തൂപം തകര്‍ത്ത സംഭവം: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

ഗാന്ധി സ്തൂപം തകര്‍ത്ത സംഭവം: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ
കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി സ്തൂപം തകര്‍ത്ത സംഭവത്തില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇക്കാര്യത്തില്‍ ഗോവിന്ദന്‍ മാഷ് പാര്‍ട്ടി നിലപാട് പറയണമെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കണ്ണൂര്‍ മലപ്പട്ടത്തെ സിപിഎമ്മിന്റെ ഗാന്ധി നിന്ദയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. മലപ്പട്ടം അടുവാ പുറത്ത് ഗാന്ധി സ്തൂപം സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റിന്റെയും, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റിന്റെയും ഉപവാസം ബുധനാഴ്ച. മലപ്പട്ടം അടുവാ പുറത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിന്റെ പ്രസംഗം തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സിപിഎം. പ്രസ്താവന സി പി എമ്മിനെ കടുത്ത പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്.

Related articles

See all
Latest News

എ.ഡി.എമ്മിന്റെ ആത്മഹത്യ; കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്കന്വേഷിക്കണമെന്ന്...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in