Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കസ്റ്റഡിയിലുള്ള കർഷകരെ മോചിപ്പിക്കണം ; നിയമങ്ങൾ മരവിപ്പിക്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടതെന്ന് സംഘടനകൾ

കസ്റ്റഡിയിലുള്ള കർഷകരെ മോചിപ്പിക്കണം ; നിയമങ്ങൾ മരവിപ്പിക്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടതെന്ന് സംഘടനകൾ
  ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധങ്ങളിൽ കസ്റ്റഡിയിൽ എടുത്ത കർഷകരെ മോചിപ്പിക്കണം എന്ന് കർഷക സംഘടനകൾ. വിവാദ നിയമങ്ങൾ താൽക്കാലികമായി മരവിപ്പിക്കുകയല്ല, മറിച്ച് പൂർണമായും പിന്‍വലിക്കുകയാണ് വേണ്ടതെന്നും സംഘടനകൾ പറഞ്ഞു. ഡൽഹി അതിർത്തികളിലെ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിതുടങ്ങി. അതേസമയം റിപ്പബ്ലിക് ദിനത്തിലെ ആക്രമണങ്ങളിൽ താൻ നിരപരാധിയാണെന്ന വാദവുമായി നടൻ ദീപ് സിദ്ദു രംഗത്ത് വന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം ദീപ് സിദ്ദു വ്യക്തമാക്കിയത്. റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് സംഘർഷമുണ്ടാക്കിയവർ എത്തിയ ട്രാക്ടറുകളുടെ ഉടമകളെത്തേടുകയാണ് ഡൽഹി പൊലീസ്. ട്രാക്ടർ ഉടമകളുടെയെല്ലാം മേൽവിലാസം കണ്ടെത്തി അവർക്കെല്ലാം നോട്ടീസ് അയയ്ക്കുമെന്ന് ഡൽഹി എസിപി ബി.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സംഘം രാജ്യതലസ്ഥാനത്ത് എത്തി.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in