Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തൊണ്ടിമുതല്‍ കേസ്: ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കും

തൊണ്ടിമുതല്‍ കേസ്: ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: വിദേശ പൗരനെ ലഹരിക്കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചു ചെറുതാക്കി തെളിവ് നശിപ്പിച്ചു എന്നതാണ് അഭിഭാഷകനായിരുന്ന കാലത്ത് ആന്റണി രാജുവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. കേസിലെ രണ്ടാം പ്രതിയായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി വിധിച്ചിരുന്നത്.

ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ സെഷന്‍സ് കോടതിയെയും തുടര്‍ന്ന് ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. മൂന്ന് വര്‍ഷത്തെ തടവുശിക്ഷ നിലനില്‍ക്കുന്നതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്റണി രാജുവിന് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in