Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കാൻ എസ്സാർ ഗ്രൂപ്പ്; 1800 കോടി ഡോളറിന്റെ വൻ നിക്ഷേപമെന്ന് ട്രംപ്

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കാൻ എസ്സാർ ഗ്രൂപ്പ്; 1800 കോടി ഡോളറിന്റെ വൻ നിക്ഷേപമെന്ന് ട്രംപ്

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ വൻ നിക്ഷേപ പദ്ധതിയുമായി ഇന്ത്യയിലെ വ്യാവസായിക ഭീമന്മാരായ എസ്സാർ ഗ്രൂപ്പ് രംഗത്ത്. 1800 കോടി ഡോളറിന്റെ നിക്ഷേപമാണ് കമ്പനി ഇതിനായി കണക്കാക്കുന്നത്. ഇതിൽ 1,500 കോടി ഡോളർ ചെലവഴിച്ച് അമേരിക്കയിലെ അയോവയിൽ വമ്പൻ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കുമെന്ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കും ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

സ്സാർ ഗ്രൂപ്പിന്റെ യുഎസ് അനുബന്ധ സ്ഥാപനമായ മെസാബി മെറ്റാലിക്‌സിന്റെ പദ്ധതിയാണിത്. മിനസോട്ടയിലുള്ള കമ്പനിയുടെ സ്വന്തം കേന്ദ്രങ്ങളിൽ നിന്നുള്ള ഇരുമ്പയിര് ഉപയോഗിച്ചായിരിക്കും ഉത്പാദനം. സ്റ്റീൽ നിർമ്മാണത്തിന്റെ മുഴുവൻ പ്രക്രിയയും അമേരിക്കയിൽ തന്നെയായിരിക്കും നടക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ ശാലകളിൽ ഒന്നായ ഈ പ്ലാന്റിന്റെ പ്രതിവർഷ ഉത്പാദന ശേഷി 10 ദശലക്ഷം ടൺ ആണ്. 2030-ൽ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം അമേരിക്കയിലേക്കുള്ള സ്റ്റീൽ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് കാരണമാണ് അമേരിക്കൻ സ്റ്റീൽ വ്യവസായം തിരികെ ജീവൻ വെക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറക്കുമതി നികുതി ഒഴിവാക്കാനായി വിദേശ കമ്പനികൾ അമേരിക്കയിൽ തന്നെ പ്ലാന്റുകൾ നിർമ്മിക്കാൻ മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എസ്സാർ ഗ്രൂപ്പ് ഉടമകളായ റൂയിയാ കുടുംബാംഗങ്ങളും മെസാബി മെറ്റാലിക്‌സ് ചെയർമാൻ റേവന്ത് റൂയിയായും പങ്കെടുത്തു.

അമേരിക്കൻ രാഷ്ട്രീയത്തിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വളരെ നിർണ്ണായകമായ അയോവ സംസ്ഥാനത്തെ ഈ വ്യവസായ പദ്ധതി തങ്ങളുടെ വലിയ സാമ്പത്തിക വിജയമായി ഉയർത്തിക്കാട്ടാനാണ് ട്രംപ് ശ്രമിക്കുന്നത്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ കടുത്ത മത്സരം നേരിടുന്ന സാഹചര്യമുള്ളതിനാൽ, അയോവയിൽ ഉടൻ തന്നെ വൻ പ്രചാരണ റാലി നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ അയോവയിൽ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളും സ്ഥാനാർത്ഥികളും പങ്കെടുത്തിരുന്നു.

1969-ൽ ശശി റൂയിയാ, രവി റൂയിയാ എന്നീ സഹോദരങ്ങൾ ചേർന്ന് ഇന്ത്യയിൽ ആരംഭിച്ച വ്യവസായ ശൃംഖലയാണ് എസ്സാർ ഗ്രൂപ്പ്. ചെന്നൈ തുറമുഖത്തെ നിർമ്മാണ കരാറോടെയാണ് കമ്പനിയുടെ തുടക്കം. ഇന്ന് ഊർജം, ഖനനം, സാങ്കേതികവിദ്യ, റീട്ടെയിൽ തുടങ്ങിയ നിരവധി മേഖലകളിൽ എസ്സാർ ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. മുംബൈയിലാണ് കമ്പനിയുടെ പ്രധാന ആസ്ഥാനം. ഗുജറാത്തിലെ ഹസീറയിലുള്ള സ്റ്റീൽ പ്ലാന്റും വാദിനാറിലെ റിഫൈനറിയുമാണ് ഇവരുടെ ഇന്ത്യയിലെ രണ്ട് പ്രധാന സംരഭങ്ങൾ. യുകെയിലെ സ്റ്റാൻലോ റിഫൈനറിയെയും സൗദി അറേബ്യയിലെ പുതിയ സ്റ്റീൽ പ്ലാന്റിനെയും കൂടാതെ, യുഎസിൽ മെസാബി മെറ്റാലിക്‌സ് വഴിയും കമ്പനി വലിയ തോതിലുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.



Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Save your stories

Sign in