Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെ നടന്ന ആക്രമണം ഏറെ പ്രതിഷേധാർഹമാണെന്നും സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മുൻപ് മന്ത്രി ജെ. ജിഷിനെ വഴിയിൽ തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കങ്ങളും വിരോധവുമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതൃത്വത്തിന്റെ പൂർണ്ണ ഒത്താശയോടും അറിവോടും പ്രേരണയോടും കൂടിയാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ബി.ജെ.പിയുടെ ഇത്തരം അക്രമ രീതികളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി. അക്രമ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക് മുന്നിൽ ഒരിക്കലും വഴങ്ങിക്കൊടുക്കില്ലെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അതിക്രമം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, ദേശീയതലത്തിൽ നേരിടുന്ന തിരിച്ചടികളിൽ നിന്നും മറ്റ് വിഷയങ്ങളിൽ നിന്നും പൊതുജന ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് ബി.ജെ.പി ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in