Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അപകീര്‍ത്തി പരാമര്‍ശം; മോദിക്കെതിരെ മമതയുടെ അനന്തരവന്‍റെ വക്കീല്‍ നോട്ടീസ്

അപകീര്‍ത്തി പരാമര്‍ശം; മോദിക്കെതിരെ മമതയുടെ അനന്തരവന്‍റെ വക്കീല്‍ നോട്ടീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ അഭിഷേക് ബാനര്‍ജി വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസ്. 36 മണിക്കൂറിനകം മോദി നിരുപാധികം മാപ്പ് പറയണം എന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ പറയുന്നു. മമതയുടെയും അഭിഷേകിന്‍റെയും ഭരണ കാലയളവില്‍ സംസ്ഥാനത്ത് ക്രൂരമായ അവസ്ഥയായിരുന്നെന്നും ഡെമോക്രസിക്ക് പകരം  ഗുണ്ടാക്രസിയാണ് സംസ്ഥാനത്തെന്നുമായിരുന്നു മോദി പ്രസംഗിച്ചത്. തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണിവിടെ നടക്കുന്നതെന്നും മോദി ആരോപിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മോദി. ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് ജനവിധി തേടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമാണ് അഭിഷേക്. ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കുവേണ്ടിയാണ് മോദി പ്രചാരണത്തിനെത്തിയത്.
നേരത്തേ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി നേതാവ് നിര്‍മല്‍ ചന്ദ്ര മൊണ്ഡല്‍ മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയത് വിവാദമായിരുന്നു. നിങ്ങളുടെ അനന്തരവന്‍ അഭിഷേക് കൊല്ലപ്പെട്ടാല്‍ എന്ത് സംഭവിക്കും എന്നായിരുന്നു മൊണ്ഡാലിന്‍റെ പരസ്യഭീഷണി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in