Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് നടത്തുകയല്ല, തിരക്കഥയെഴുതുന്നു"; സി.ഇ.സിക്കെതിരെ കടുത്ത വിമർശനവുമായി അഭിജീത് ദിപ്കെ

"ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് നടത്തുകയല്ല, തിരക്കഥയെഴുതുന്നു"; സി.ഇ.സിക്കെതിരെ കടുത്ത വിമർശനവുമായി അഭിജീത് ദിപ്കെ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി 'കോക്ക്റോച്ച് ജനതാ പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ 'ഇന്ത്യയുടെ ശത്രു' എന്ന് വിശേഷിപ്പിച്ച ദിപ്കെ, അദ്ദേഹം സുതാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുകയല്ല മറിച്ച് തിരക്കഥയെഴുതുകയാണെന്ന് എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു.

വോട്ടർപട്ടികയിൽ നിന്നും ഏകദേശം 12 കോടിയിലധികം പേരുകൾ നീക്കംചെയ്തതായി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ വിമർശനം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത 97 കോടി വോട്ടർമാരുടെ ഏകദേശം 12.4 ശതമാനമാണിത്. എൻ.ഡി.എയും പ്രതിപക്ഷ മുന്നണിയും തമ്മിൽ വെറും രണ്ട് ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രം നിലനിൽക്കെ ഇത്രയും വലിയ തോതിൽ വോട്ടർമാരെ ഒഴിവാക്കിയത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (SIR) ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ വലിയ തോതിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. സി.ഇ.സി ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയ കമ്മീഷനിൽ കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ കമ്മീഷണർമാർ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം.

പുതിയ വോട്ടർമാർക്കുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങളാണ് പ്രധാന തർക്കവിഷയം. പുതിയ വോട്ടർമാരോ അവരുടെ മാതാപിതാക്കളോ മുമ്പത്തെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ നവവോട്ടർമാരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് സന്ധുവും ജോഷിയും കമ്മീഷനിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഉയർന്നുവന്ന ആരോപണങ്ങളും ഭിന്നതാ റിപ്പോർട്ടുകളും തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. ആഭ്യന്തര ചർച്ചകളിൽ അംഗങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും, തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (SIR) ഉൾപ്പെടെയുള്ള നിർണായകമായ എല്ലാ തീരുമാനങ്ങളും മൂന്നംഗ കമ്മീഷന്റെ പൂർണ്ണ സമ്മതത്തോടെ ഏകകണ്ഠമായിട്ടാണ് കൈക്കൊണ്ടതെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.





Related articles

See all
Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Save your stories

Sign in