Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K C Venugopal| മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമന്‍സ്: 'നോട്ടീസ് എന്തുകൊണ്ട് സിപിഎമ്മും പൂഴ്ത്തിവെച്ചു?': തുടര്‍നടപടികളില്‍ ഇ ഡി മറുപടി പറയണമെന്നും കെ.സി. വേണുഗോപാല്‍

K C Venugopal|  മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമന്‍സ്: 'നോട്ടീസ് എന്തുകൊണ്ട് സിപിഎമ്മും പൂഴ്ത്തിവെച്ചു?': തുടര്‍നടപടികളില്‍ ഇ ഡി മറുപടി പറയണമെന്നും കെ.സി. വേണുഗോപാല്‍
തളിപ്പറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസിന്റെ തുടര്‍നടപടികള്‍ സംബന്ധിച്ച് ഇ.ഡി. മറുപടി പറയണമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി. കത്തയച്ചത് കേരളത്തിലെ ഒരു കുട്ടി പോലും അറിഞ്ഞില്ല. എന്നാല്‍, മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത് നല്‍കിയാല്‍ ലോകം മുഴുവന്‍ വിവരം അറിയുമെന്നും അദ്ദേഹം പരിഹസിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇ.ഡി. നോട്ടീസ് എന്തുകൊണ്ട് സി.പി.എമ്മും പൂഴ്ത്തിവെച്ചു?' എന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി. മുഖ്യമന്ത്രിയും കേന്ദ്ര ഏജന്‍സികളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ആരോപണങ്ങള്‍ ശക്തമാക്കുന്നതാണ് ഈ നടപടികളെന്നും അദ്ദേഹം പറഞ്ഞു ഷാഫി പറമ്പിലില്‍ എംപിക്കെതിരായ പൊലീസ് അതിക്രമത്തെയും കെ.സി. വേണുഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഷാഫിക്കെതിരെ നടന്നത് 'കാട്ടുനീതി'യാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ രക്ഷപ്പെടല്‍ തന്ത്രമാണ് ഷാഫിക്കെതിരായ ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in