Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദുൽഖർ എത്തി, ഗെയിം മാറി! ‘ഐ ആം ഗെയിം’ന് തിയറ്ററുകളിൽ ആവേശക്കയ്യടി

ദുൽഖർ എത്തി, ഗെയിം മാറി! ‘ഐ ആം ഗെയിം’ന് തിയറ്ററുകളിൽ ആവേശക്കയ്യടി

ദുൽഖർ എത്തി, ഗെയിം മാറി! ‘ഐ ആം ഗെയിം’ന് തിയറ്ററുകളിൽ ആവേശക്കയ്യടി

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ആക്ഷൻ ത്രില്ലർ ‘ഐ ആം ഗെയിം’ തിയറ്ററുകളിൽ എത്തി. ആദ്യ ഷോയ്ക്ക് പിന്നാലെ കേരളത്തിലും പുറത്തും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നിരൂപകരിൽനിന്നും പ്രശംസ ലഭിക്കുന്ന ചിത്രം മലയാള സിനിമയിലെ പുതിയ ‘ഗെയിം ചേഞ്ചർ’ ആകുമെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ദുൽഖർ സൽമാന്റെ പ്രകടനമാണ്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ തുടങ്ങി വിവിധ തലങ്ങളിൽ ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നതെന്നാണ് ആദ്യ പ്രതികരണങ്ങൾ.‘ഡാൻ’ എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. മാസ് രംഗങ്ങളിലും ആക്ഷൻ സീക്വൻസുകളിലും താരത്തിന്റെ പ്രകടനം ആരാധകരെ ആവേശത്തിലാക്കുന്നുവെന്നാണ് പ്രതികരണങ്ങൾ. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ കൈയടക്കത്തോടെ അവതരിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞെന്നും പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങളെ സമന്വയിപ്പിച്ചാണ് നഹാസ് ഹിദായത്ത് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുന്ന അവതരണവും ആരാധകർക്ക് ആഘോഷിക്കാനുള്ള നിരവധി മാസ് രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ.ഞെട്ടിക്കുന്ന ഇന്റർവെൽ പോയിന്റും തകർപ്പൻ ക്ലൈമാക്സും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വലിയ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മേക്കിങ്ങും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്.

ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ തിയറ്റർ അനുഭവത്തിന് കൂടുതൽ ആവേശം നൽകുന്നു. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നു. ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോ നിർവഹിച്ചപ്പോൾ അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈൻ. റോണക്സ് സേവ്യർ മേക്കപ്പും മഷർ ഹംസ കോസ്റ്റ്യൂമും ഒരുക്കി. VFX തൗഫീഖ്–എഗ്‌വൈറ്റ് ടീമും സൗണ്ട് ഡിസൈൻ സിങ്ക് സിനിമയും നിർവഹിച്ചു.ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയിരിക്കുന്നത്.

ബുക്ക്‌മൈഷോ ട്രെൻഡിലും ചിത്രം മികച്ച മുന്നേറ്റം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാന്റെ കരിയറിലെ മികച്ച കേരള ഓപ്പണിങ്ങിനും ആഗോള ഓപ്പണിങ്ങിനുമുള്ള പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയിരുന്നു.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in