Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദുൽഖറിനൊപ്പം ബ്രോധ വി; ‘ഹൈ സ്റ്റേക്ക്സ്’ പ്രൊമോ സോംഗ് പുറത്ത്, ആഗോള റിലീസ് സെപ്റ്റംബർ 3ന്

ദുൽഖറിനൊപ്പം ബ്രോധ വി; ‘ഹൈ സ്റ്റേക്ക്സ്’ പ്രൊമോ സോംഗ് പുറത്ത്, ആഗോള റിലീസ് സെപ്റ്റംബർ 3ന്

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3ന് ആഗോള റിലീസിനൊരുങ്ങുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിലെ പ്രൊമോ സോംഗ് ‘ഹൈ സ്റ്റേക്ക്സ്’ വീഡിയോ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനം ബ്രോധ വി, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ബ്രോധ വി, ക്ലിന്റ് ലൂയിസ് എന്നിവർ ചേർന്നാണ് ഇംഗ്ലീഷ് വരികൾ രചിച്ചിരിക്കുന്നത്. മലയാളം വരികൾ മുത്തുവിന്റേതാണ്. ചിത്രത്തിന്റെ പ്രൊമോ സോംഗ് വീഡിയോയിൽ ബ്രോധ വി, ദുൽഖർ സൽമാൻ എന്നിവർ ഒരുമിച്ചെത്തുന്നതാണ് ഗാനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

കേൾവിക്കാരിൽ അഡ്രിനലിൻ നിറയ്ക്കുന്ന എനർജറ്റിക് ട്രാക്കായാണ് ‘ഹൈ സ്റ്റേക്ക്സ്’ ഒരുക്കിയിരിക്കുന്നത്. ബ്രോധ വിയുടെ സാന്നിധ്യവും ദുൽഖർ സൽമാന്റെ പെർഫോമൻസും ഗാനത്തിന്റെ വിഷ്വൽസിന് കൂടുതൽ ആവേശം പകരുന്നുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലത്തിനും മൂഡിനും അനുയോജ്യമായി ഒരുക്കിയിരിക്കുന്ന ഗാനം, ‘ഐ ആം ഗെയിം’ നൽകാനൊരുങ്ങുന്ന വമ്പൻ തീയേറ്റർ അനുഭവത്തിന്റെ മറ്റൊരു സൂചന കൂടിയാണ്.

ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്കാണ് സീ മ്യൂസിക് സ്വന്തമാക്കിയത്. നേരത്തെ പുറത്തിറങ്ങിയ ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. രണ്ട് ദിവസം മുൻപ് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ പതിനായിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ്, മ്യൂസിക് ലോഞ്ച് ചടങ്ങും വലിയ ആഘോഷമായി മാറിയിരുന്നു.

ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. തകർപ്പൻ ദൃശ്യങ്ങളും ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ ചിത്രം സമ്മാനിക്കാനൊരുങ്ങുന്ന വമ്പൻ തീയേറ്റർ അനുഭവത്തിന്റെ സൂചന നൽകിയിരുന്നു. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം എന്നതും ‘ആർഡിഎക്സ്’ എന്ന സൂപ്പർ വിജയ ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ എന്നതും ‘ഐ ആം ഗെയിം’ന്റെ പ്രത്യേകതകളാണ്.

അണിയറപ്രവർത്തകർ

ലൈൻ പ്രൊഡ്യൂസർ — ബിബിൻ പെരുമ്പിള്ളി

ഛായാഗ്രഹണം — ജിംഷി ഖാലിദ്

സംഗീതം — ജേക്സ് ബിജോയ്

എഡിറ്റിംഗ് — ചമൻ ചാക്കോ

ആക്ഷൻ — അൻപറിവ് മാസ്റ്റേഴ്സ്

പ്രൊഡക്ഷൻ ഹെഡ് — സുജയ് ജെയിംസ്, ദേവദേവൻ

പ്രൊഡക്ഷൻ ഡിസൈനർ — അജയൻ ചാലിശ്ശേരി

മേക്കപ്പ് — റോണക്സ് സേവ്യർ

കോസ്റ്റ്യൂം — മഷർ ഹംസ

പ്രൊഡക്ഷൻ കൺട്രോളർ — ദീപക് പരമേശ്വരൻ

അസോസിയേറ്റ് ഡയറക്ടർ — രോഹിത് ചന്ദ്രശേഖർ

ഗാനരചന — മനു മഞ്ജിത്ത്, വിനായക് ശശികുമാർ

VFX — തൗഫീഖ്, എഗ്‌വൈറ്റ്

പോസ്റ്റർ ഡിസൈൻ — ടെൻ പോയിന്റ്

സൗണ്ട് ഡിസൈൻ — സിങ്ക് സിനിമ

സൗണ്ട് മിക്സ് — കണ്ണൻ ഗണപത്

സ്റ്റിൽസ് — എസ്.ബി.കെ.

മാർക്കറ്റിംഗ് ഹെഡ് — വിജിത് വിശ്വനാഥൻ

പി.ആർ.ഒ — ശബരി



Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Save your stories

Sign in