Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?"; 'ഐ ആം ഗെയിം' ട്രെയ്‌ലർ വൈകിയതിൽ ദുൽഖറിന്റെ രസകരമായ ചോദ്യം

"ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?"; 'ഐ ആം ഗെയിം' ട്രെയ്‌ലർ വൈകിയതിൽ ദുൽഖറിന്റെ രസകരമായ ചോദ്യം

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം "ഐ ആം ഗെയിം"-ന്റെ ട്രെയ്‌ലർ റിലീസ് വൈകിയതിനെ തുടർന്ന് രസകരമായ പ്രതികരണവുമായി താരം തന്നെ രംഗത്ത്. ചിത്രത്തിന്റെ സഹനിർമ്മാതാവും ജന്മദിനാശംസകൾ നേർന്നതുമായ ജോം വർഗീസിനോടാണ് ദുൽഖർ സരസമായ രീതിയിൽ ട്രെയ്‌ലർ അപ്‌ഡേറ്റ് ചോദിച്ചത്.

ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം "ഐ ആം ഗെയിം" ട്രെയ്‌ലർ പുറത്തിറക്കുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നിശ്ചയിച്ച സമയത്ത് ട്രെയ്‌ലർ റിലീസ് ചെയ്യാൻ സാധിച്ചില്ല. ട്രെയ്‌ലർ കൂടുതൽ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു.

ഇതിനിടെയാണ് ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ട്രെയ്‌ലറിനെക്കുറിച്ച് രസകരമായ പ്രതികരണം പങ്കുവെച്ചത്. തനിക്ക് പിറന്നാൾ ആശംസകൾ നൽകിയ ചിത്രത്തിന്റെ സഹനിർമ്മാതാവ് ജോം വർഗീസിനെ ടാഗ് ചെയ്തുകൊണ്ട്, "ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?" എന്നായിരുന്നു ദുൽഖറിന്റെ ചോദ്യം.

താരത്തിന്റെ ഈ സൗഹൃദപരമായ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ട്രെയ്‌ലറിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ദുൽഖർ ആരാധകരും.

വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന "ഐ ആം ഗെയിം" ദുൽഖറിന്റെ പുതിയ സിനിമാ പ്രോജക്ടുകളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ട്രെയ്‌ലർ റിലീസിനായുള്ള പുതിയ തീയതി അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in