Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. തിരുവനന്തപുരം കിംസ് (KIMS) ആശുപത്രി വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ 2D എക്കോ കാർഡിയോ ലാബ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത് ഡോ. വിജയരാഘവനായിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ അതുല്യ സംഭാവനകൾ പരിഗണിച്ച് 2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

1942 സെപ്റ്റംബർ 18-ന് കൊല്ലം പെരുമ്പുഴയിലാണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം മോഡൽ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1964-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും 1969-ൽ ജനറൽ മെഡിസിനിൽ എം.ഡി ബിരുദവും നേടി. തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് 1973-ൽ കാർഡിയോളജിയിൽ ഡി.എം (Doctorate) കരസ്ഥമാക്കുകയും അവിടെ അസോസിയേറ്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു.

1976-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, ലണ്ടനിലെ ബ്രോംപ്ടൺ ഹോസ്പിറ്റലിന്റെയും പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സ്‌കൂളിന്റെയും സഹകരണത്തോടെ കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഹൃദ്രോഗമായ 'എൻഡോമയോകാർഡിയൽ ഫൈബ്രോസിസി'നെക്കുറിച്ച്  വിപുലമായ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകി. അമേരിക്കൻ സൊസൈറ്റി ഓഫ് എക്കോകാർഡിയോഗ്രാഫി, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA), അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ തുടങ്ങി നിരവധി അന്താരാഷ്ട്ര-ദേശീയ മെഡിക്കൽ സംഘടനകളിൽ ഭാരവാഹിയും മാർഗദർശിയുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in