Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുടുംബപ്രേക്ഷകരുടെ മനസ്സുകവർന്ന് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’; ആദ്യദിനം മികച്ച പ്രതികരണം

കുടുംബപ്രേക്ഷകരുടെ മനസ്സുകവർന്ന് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’; ആദ്യദിനം മികച്ച പ്രതികരണം

ഫഹദ് ഫാസിലിനെ നായകനാക്കി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫാന്റസി അഡ്വഞ്ചർ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി മാറിയിരിക്കുന്നു. കുട്ടികളുമായി തിയേറ്ററുകളിലെത്തുന്ന മാതാപിതാക്കൾക്ക് ഒരുപോലെ ആസ്വദിക്കാവുന്ന രസകരമായ മുഹൂർത്തങ്ങളും ഫാന്റസിയുടെ വിസ്മയക്കാഴ്ചകളും സമ്മാനിക്കുന്ന ചിത്രത്തിന് കേരളത്തിലുടനീളം മികച്ച ബുക്കിങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മൈ ഡിയർ കുട്ടിച്ചാത്തൻ, അഞ്ജലി, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് തുടങ്ങിയ കൾട്ട് ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച വിസ്മയാനുഭവങ്ങളെ ഓർമ്മിപ്പിക്കുന്നതോടൊപ്പം, തികച്ചും വ്യത്യസ്തമായ ജോണറിലൂടെ കുട്ടികളെയും മനസ്സിൽ ഇന്നും കുട്ടിത്തം സൂക്ഷിക്കുന്ന മുതിർന്നവരെയും ഒരുപോലെ ആകർഷിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. തീയേറ്ററുകളിൽ നിന്നും ലഭിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ചിത്രത്തിന്റെ വലിയ വിജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. തന്റെ പതിവ് അഭിനയരീതികളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രവുമായാണ് ഫഹദ് ഫാസിൽ എത്തിയത്. ബാലതാരം സാറയുടെ പ്രകടനവും ചിത്രത്തിന്റെ വലിയൊരു ആകർഷണമാണ്.

മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന് കാലഭൈരവയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. എസ്. എസ്. കാഞ്ചിയും ഹംസ അലിയും ചേർന്നാണ് തിരക്കഥ വികസിപ്പിച്ചത്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്ത ചിത്രത്തിന്റെ പി.ആർ.ഓ പ്രതീഷ് ശേഖറാണ്.


Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in