Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡല്‍ഹിയില്‍ പൊലീസുകാരന്‍ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; ഒരാള്‍ കൊല്ലപ്പെട്ടു, ഉദ്യോഗസ്ഥന്‍ ഒളിവില്‍

ഡല്‍ഹിയില്‍ പൊലീസുകാരന്‍ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; ഒരാള്‍ കൊല്ലപ്പെട്ടു, ഉദ്യോഗസ്ഥന്‍ ഒളിവില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയില്‍ തര്‍ക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. ജാഫര്‍പൂര്‍ കലാന്‍ ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ലേബര്‍ കോളനിയിലെ തൊഴിലാളികള്‍ പാര്‍ട്ടിക്കിടെ ബഹളം വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സമീപത്ത് താമസിക്കുന്ന ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ ബഹളത്തെക്കുറിച്ച് പരാതിപ്പെടാന്‍ എത്തിയതായിരുന്നു. തൊഴിലാളികളുമായുള്ള വാക്കുതര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ ഉദ്യോഗസ്ഥന്‍ തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരാള്‍ നിലവില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രതിയായ പൊലീസുകാരന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും തിരച്ചിലിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Save your stories

Sign in