Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡല്‍ഹിയില്‍ ഹോട്ടലിന് തീപിടിച്ച് വന്‍ ദുരന്തം; 21 പേര്‍ മരിച്ചു

ഡല്‍ഹിയില്‍ ഹോട്ടലിന് തീപിടിച്ച് വന്‍ ദുരന്തം; 21 പേര്‍ മരിച്ചു

ഡല്‍ഹി മാളവ്യ നഗറിലെ അഞ്ച് നിലകളുള്ള ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 21 മരണം. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇടുങ്ങിയ തെരുവില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലായതിനാല്‍ ആദ്യ ഘട്ടത്തില്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍ കടുത്ത ബുദ്ധിമുട്ട് നേരിട്ടു. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ആദ്യ ഘട്ടത്തില്‍ മൂന്ന് പേരെ മാത്രമാണ് പുറത്തെത്തിക്കാനായത് എങ്കിലും പിന്നീട് മുപ്പതിലേറെ പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ആളിക്കത്തുന്ന തീയില്‍ നിന്നും പുകയില്‍ നിന്നും ജീവന്‍ രക്ഷിക്കാനായി ചിലര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയതായും ദൃക്സാക്ഷികള്‍ പറയുന്നു.

പ്രാദേശികവാസികള്‍ നല്‍കുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലില്‍ അപകടം നടക്കുമ്പോള്‍ നിരവധി താമസക്കാരുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരാണ്. രാവിലെ ഭൂരിഭാഗം പേരും ഉറങ്ങിക്കിടക്കുന്ന സമയത്തായതിനാലാണ് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിച്ചത്. ഹോട്ടലിന്റെ താഴത്തെ നിലയില്‍ ഒരു റെസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നുണ്ട്. താന്‍ എങ്ങനെയൊക്കെയോ ആണ് ഓടി രക്ഷപെട്ടതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പ്രതികരിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Related articles

See all
Popular News

'കസ്റ്റഡിയല്ല, ഇത് തട്ടിക്കൊണ്ടുപോകൽ'; ഐസ അധ്യക്ഷ നേഹാ ബോറയെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

ഡൽഹിയിൽ വൻ സംഘർഷം; 'ലെഹ്‌റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ കസ്റ്റഡിയ...

Save your stories

Sign in