Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ദീപക് മിശ്ര ആദ്യ ലോക് പാൽ ആയേക്കും

ദീപക് മിശ്ര ആദ്യ ലോക് പാൽ ആയേക്കും
നാളെ പടിയിറങ്ങുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ശേഷം രാജ്യത്തിന്‍റെ ആദ്യ ലോക് പാൽ ആകുമെന്ന് സൂചന. നാലു വർഷത്തെ കാലതാമസത്തിനും സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും ശേഷം ലോക് പാൽ നിയമനത്തിനായുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നു. ലോക് പാലിനെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിക്ക് രണ്ട് ദിവസം മുമ്പ് സർക്കാർ രൂപം നൽകി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് സമിതി അധ്യക്ഷ. റിട്ട ജസ്റ്റിസ് എസ് ആർ സിംഗ്, ഐഎസ് ആർ ഒ മുൻ മേധാവി എ.എസ് കിരൺ കുമാർ, പ്രസാർഭാരതി മേധാവി എ സൂര്യപ്രകാശ്, മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ, എസ്ബിഐ മുൻ സിഎംഡി അരുന്ധതി ഭട്ടാചാര്യ, വൈസ് ചാൻസലർ ലളിത്. കെ പൻവർ, ഗുജറാത്ത് മുൻ ഡിജിപി എസ്എസ് കണ്ട്വാല തുടങ്ങിയവരാണ് സമിതിയംഗങ്ങൾ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ രണ്ടാം തീയതിയാണ് വിരമിക്കുക. രണ്ടാം തീയതി ഗാന്ധി ജയന്തി ആയതിനാൽ അദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം നാളെ ആയിരിക്കും. ലോക്പാൽ നിയമനത്തിനായി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പേരുകളിൽ അദ്ദേഹത്തിന്റെ പേര് ഇടം നേടുമെന്നാണ് വിവരം. സർക്കാരിന് അപ്രിയൻ അല്ലാത്ത ന്യായാധിപനാണ് ദീപക് മിശ്ര. കീഴ്വഴക്കങ്ങൾ ലംഘിച്ച് ചീഫ് ജസ്റ്റിസായി വിരമിച്ച പി.സദാശിവത്തെ കേരള ഗവർണറായി നിയമിച്ച ചരിത്രം മോദി സർക്കാരിനുണ്ട്. https://youtu.be/pVJYTirDD5U

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in