Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ആഫ്രിക്കൻ മേഖലയിൽ നാശം വിതച്ച് ഇഡ; മരണസംഖ്യ 200 കഴിഞ്ഞു

ആഫ്രിക്കൻ മേഖലയിൽ നാശം വിതച്ച് ഇഡ;  മരണസംഖ്യ 200 കഴിഞ്ഞു
ആഫ്രിക്കൻ മേഖലയിൽ നാശം വിതച്ച് ഇഡ ചുഴലിക്കാറ്റിൽ മരണസംഖ്യ 200 കഴിഞ്ഞു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആയിരത്തോളം പേര്‍ മരിക്കാന്‍ സാധ്യതയുള്ളതായി മുസാംബിക്ക് പ്രസിഡന്‍റ് ഫിലിപ്പ് നയൂസി അറിയിച്ചു. ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ വീശിയടിച്ച ഇഡ ചുഴലിക്കാറ്റിൽ 200 അധികം പേർ മരിച്ചു. സിംബാബ്‌വേയിൽ മാത്രം മരണസംഖ്യ 80 കവിഞ്ഞു. മൊസാംബിക്കിലാണ് കൂടുതൽ നാശനഷ്ടം. പക്ഷേ വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ച കാറ്റ് വീശി തുടങ്ങിയെങ്കിലും ഞായറാഴ്ചയോടെ മാത്രമാണ് രക്ഷാപ്രവർത്തനം സജീവമായത്. റെഡ് ക്രോസ് സംഘം സഹായത്തിന് എത്തിയിട്ടുണ്ട്. വീടുകൾ വ്യാപകമായി തകർന്നു. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയ നിലയിലാണുള്ളത്.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in