Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

സൈബർ ത്രില്ലർ 'അച്യുത അവതാരം' നാളെ തിയേറ്ററുകളിൽ

സൈബർ ത്രില്ലർ 'അച്യുത അവതാരം' നാളെ തിയേറ്ററുകളിൽ

കൊച്ചി: സൈബർ കുറ്റകൃത്യങ്ങളും ആത്മീയതയും പ്രമേയമാക്കി ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രം 'അച്യുത അവതാരം' ജൂലൈ 17 മുതൽ തിയേറ്ററുകളിൽ എത്തും. കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും. സൈബർ ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം റെയ്‌റ വെഞ്ചേഴ്‌സ് ബാനറിൽ രമേശ് സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

കാന്താരയിലൂടെ ശ്രദ്ധേയനായ അവിനാഷ്, നടി സീമ ജി. നായർ, പുതുമുഖം മാളവിക നന്ദൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിൽ നിന്നുള്ള നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.ദേശീയ പുരസ്‌കാര ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് സംഗീതം നൽകിയിരിക്കുന്നു.

പവൻ പൂവയ്യയും മഹേഷ് തോട്ടയും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ആർട്ട് വിഭാഗം നാഗരാജുവും നവീനും കൈകാര്യം ചെയ്യുമ്പോൾ, വിഎഫ്‌എക്‌സും ഡിസൈനും ഐഡന്റ് ലാബ്സാണ് ഒരുക്കിയിരിക്കുന്നത്. ലോഹിത് ഷെട്ടി പാൽഗെയും അഖിൽ ഉച്ചിലും ലൈൻ പ്രൊഡ്യൂസർമാരാണ്. വികാസും ഷിജിനിയും മേക്കപ്പ് വിഭാഗത്തിനും, മഞ്ജുനാഥ് വി കോസ്റ്റ്യൂം ഡിസൈനിംഗിനും നേതൃത്വം നൽകി. വിശ്വനാഥ് ബി.എച്ച് കുമാറും ജഗദീഷ് മളവള്ളിയും പ്രൊഡക്ഷൻ കൺട്രോളർമാരാണ്. വൈറ്റ് പേപ്പർ ഡിജിറ്റൽ മാർക്കറ്റിംഗും പി. ശിവപ്രസാദ് പി.ആർ.ഒ ചുമതലയും നിർവഹിച്ചിരിക്കുന്നു.ബി സൈബർ ത്രില്ലറിന്റെ ആവേശവും ആത്മീയതയുടെ പശ്ചാത്തലവും സമന്വയിപ്പിച്ച് ഒരുക്കിയ 'അച്യുത അവതാരം', പ്രേക്ഷകർക്ക് വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.



Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in