Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാര്‍ ഏജന്‍റായി പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ്

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാര്‍ ഏജന്‍റായി പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ്
കേന്ദ്ര വിജിലൻസ് കമ്മീഷനെ പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ സർക്കാർ ഏജൻറായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി ആരോപിച്ചു. പ്രാദേശിക പാർട്ടികളുമായുള്ള  മുന്നണിയെ പരിഹസിച്ച മോദിക്കും അദ്ദേഹം മറുപടി നൽകി. രാകേഷ് അസ്താനയെ സംരക്ഷിക്കാനായി സി.വി.സി പ്രവർത്തിക്കുന്നു. പൊതു താൽപര്യമാണ് അസ്താനയുടെ താൽപര്യമല്ല സംരക്ഷിക്കേണ്ടതെന്നും സി.വി.സിയെ പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഒക്ടോബർ 23 രാത്രി നടന്നത് വലിയ ഗൂഢാലോചനയാണ്. സി.വി.സി റിപ്പോർട്ടിലുള്ളത് അസ്താനയുടെ ആരോപണങ്ങളാണ്. കേന്ദ്ര സർക്കാരിന് വേണ്ടി അസ്താനയെ സി.വി.സി പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇത് ഭരണഘടനയുടെ  ലംഘനമാണെന്നും രാജ്യത്ത് വിജിലൻസ് കമ്മീഷണർ ഇല്ലാത്ത അവസ്ഥയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റഫാൽ അഴിമതി ഒളിപ്പിക്കാനാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശ്രമിക്കുന്നത്. റഫാലിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ഇരുപതോളം ചോദ്യങ്ങൾ ഉന്നയിച്ചു എന്നാല്‍ ഒന്നിനും ഉത്തരം ലഭിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in