Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സഞ്ജുവിന്റെ സെഞ്ച്വറിക്കരുത്തില്‍ ചെന്നൈ; ഡല്‍ഹിയെ തകര്‍ത്ത് ആദ്യ ജയം

സഞ്ജുവിന്റെ സെഞ്ച്വറിക്കരുത്തില്‍ ചെന്നൈ; ഡല്‍ഹിയെ തകര്‍ത്ത് ആദ്യ ജയം
ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 23 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. സഞ്ജു സാംസണിന്റെ മിന്നും സെഞ്ചുറിയും ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനവുമാണ് ചെന്നൈക്ക് ആധികാരിക വിജയം സമ്മാനിച്ചത്. ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. 56 പന്തില്‍ പുറത്താവാതെ 115 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ഇന്നിംഗ്‌സിന്റെ നട്ടെല്ല്. 15 ഫോറും 4 സിക്‌സും ഉള്‍പ്പെട്ടതായിരുന്നു സഞ്ജുവിന്റെ സീസണിലെ ആദ്യ സെഞ്ചുറി. ഒന്നാം വിക്കറ്റില്‍ ഗെയ്ക്വാദുമായി (62 റണ്‍സ് കൂട്ടുകെട്ട്) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയ സഞ്ജു, പിന്നീട് ആയുഷ് മാത്രെയുമായി (36 പന്തില്‍ 59) ചേര്‍ന്ന് 113 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. മാത്രെ റിട്ടയേര്‍ഡ് ഔട്ടായപ്പോള്‍ ശിവം ദുബെ (20*) സഞ്ജുവിനൊപ്പം ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി. പരിക്കേറ്റ എം.എസ് ധോണി ഇല്ലാതെയാണ് ചെന്നൈ ഇന്നും കളത്തിലിറങ്ങിയത്. 213 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 189 റണ്‍സിന് എല്ലാവരും പുറത്തായി. 38 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്സും 41 റണ്‍സെടുത്ത പതും നിസ്സങ്കയും മാത്രമാണ് ഡല്‍ഹി നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നായകന്‍ അക്സര്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടു. ചെന്നൈക്കായി ജാമി ഓവര്‍ട്ടണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹിയുടെ നടുവൊടിച്ചു. അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in