Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാര്‍ട്ടിയില്‍ പുകഞ്ഞ് അതൃപ്തി; സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

പാര്‍ട്ടിയില്‍ പുകഞ്ഞ് അതൃപ്തി; സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ വിവാദങ്ങളും ആഭ്യന്തര ഭിന്നതകളും പുകയുന്നതിനിടയില്‍ നിര്‍ണായക സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡല്‍ഹിയില്‍ ചേരും. വരാനിരിക്കുന്ന കേരളത്തിലെ വിശാല സംസ്ഥാന സമിതി യോഗത്തിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുന്നണിയിലെ തര്‍ക്കങ്ങളും പി.ബി യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും.

സംസ്ഥാന കമ്മിറ്റിയുടെ വ്യക്തമായ നിര്‍ദ്ദേശമില്ലാതെ കണ്ണൂരില്‍ പിണറായി വിജയനെ പങ്കെടുപ്പിച്ച് പാര്‍ട്ടി നേതൃത്വം വിവാദ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചതില്‍ സി.പി.എമ്മിനുള്ളില്‍ വലിയ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഈ വിഷയം കേന്ദ്ര നേതൃത്വത്തിന് മുന്നിലും എത്താന്‍ സാധ്യതയേറെയാണ്. കേരളത്തില്‍ ഉടന്‍ ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാന വിഷയങ്ങള്‍ക്കും പി.ബി രൂപം നല്‍കും. ജനറല്‍ സെക്രട്ടറി എം.എ. ബേബിയെ കൂടാതെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ആരൊക്കെ വിശാല സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടെക്കണമെന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനമുണ്ടാകും.

കേരളത്തിലെ മുന്നണിബന്ധങ്ങളിലുണ്ടായ അസ്വാരസ്യങ്ങളും പോളിറ്റ് ബ്യൂറോ പ്രത്യേകമായി ചര്‍ച്ച ചെയ്യും. സി.പി.ഐയെ പൂര്‍ണ്ണമായും കൂടെ നിര്‍ത്തി മുന്നോട്ട് പോകണമെന്ന നിലപാടാണ് സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിനുള്ളത്. മുന്നണിയിലെ ഭിന്നതകള്‍ പരിഹരിച്ച് സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായ വീണ്ടെടുക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പി.ബി നല്‍കിയേക്കും.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in