Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം, ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ല': സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റില്‍ കടുത്ത വിമര്‍ശനം

'പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം, ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ല':  സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റില്‍ കടുത്ത വിമര്‍ശനം

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റില്‍ പിണറായി വിജയനെതിരേയും എം.വി. ഗോവിന്ദനെതിരേയും കടുത്ത വിമര്‍ശനം. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവായി പിണറായിയെ നിയോഗിച്ചത് ശരിയല്ലെന്നും സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെ സംസാരിക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. 

പാര്‍ട്ടിയില്‍ അടിയന്തരമായി തിരുത്തലുകള്‍ ഉണ്ടാകണമെന്നാണ് ജില്ലാ സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്ന പൊതുവികാരം. നിലവിലെ ഈ രീതികളാണ് തുടരുന്നതെങ്കില്‍ ഇനിയൊരിക്കലും കേരളത്തില്‍ ഇടതുപക്ഷത്തിന് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും അംഗങ്ങള്‍ നല്‍കി. സംസ്ഥാന കമ്മിറ്റി അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും നേതൃനിരയിലുള്ളവര്‍ സജീവമായി മത്സരരംഗത്തിറങ്ങണമെന്ന നിര്‍ദേശം ഉയര്‍ന്ന നേതാക്കള്‍ അംഗീകരിക്കാത്തത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താഴേത്തട്ടില്‍ വലിയ രീതിയിലുള്ള സംഘടനാപരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. താഴേത്തട്ടില്‍ നടന്നത് തീര്‍ത്തും ആവേശം ചോര്‍ന്ന പ്രവര്‍ത്തനങ്ങളായിരുന്നുവെന്നും ഇതിലൊന്നും കാര്യമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്നും യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ പുകയുന്നതിനിടയിലാണ് നേതൃത്വത്തെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും പുറത്തുവരുന്നത്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in