Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"സാധാരണക്കാരനിൽ നിന്ന് പാർട്ടി അകന്നു, അതാണ് തോൽവിക്ക് കാരണം"; സിപിഎം ആലപ്പുഴ ജില്ലാ വിശാല സമിതി യോഗത്തിൽ രൂക്ഷ വിമർശനം

"സാധാരണക്കാരനിൽ നിന്ന് പാർട്ടി അകന്നു, അതാണ് തോൽവിക്ക് കാരണം"; സിപിഎം ആലപ്പുഴ ജില്ലാ വിശാല സമിതി യോഗത്തിൽ രൂക്ഷ വിമർശനം

ഇടതുമുന്നണി സർക്കാർ സാധാരണക്കാരിൽ നിന്നും പൂർണ്ണമായി അകന്നുപോയതാണ് തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണമായതെന്ന് ആലപ്പുഴ ജില്ലാ വിശാല സമിതി യോഗത്തിൽ രൂക്ഷവിമർശനം. സർക്കാരിന്റെ പല പ്രവർത്തനങ്ങളും താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും, ഈ അകൽച്ചയാണ് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്ക് വഴിവെച്ചതെന്നും യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

പാർട്ടിയുടെ വർഗ്ഗ ബഹുജന സംഘടനകളുടെ പ്രവർത്തനങ്ങളിലും വലിയ വീഴ്ചകളുണ്ടായതായി യോഗം വിലയിരുത്തി. ഈ സംഘടനകളുടെ അംഗത്വ വിതരണം കാര്യക്ഷമമായി നടന്നില്ല. മാത്രമല്ല, വർഗ്ഗ ബഹുജന സംഘടനകളിൽ നിലവിലുള്ള അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായ വോട്ടുകൾ പോലും പല മണ്ഡലങ്ങളിലും മുന്നണിക്ക് ലഭിച്ചില്ലെന്ന കണക്കുകളും യോഗത്തിൽ കടുത്ത വിമർശനത്തിന് ഇടയാക്കി.

മുതിർന്ന നേതാവ് ജി. സുധാകരൻ അടുത്തിടെ പാർട്ടിക്ക് നേരെ ഉയർത്തിയ വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിൽ നേതൃത്വം പൂർണ്ണമായി പരാജയപ്പെട്ടുവെന്നും പ്രതിനിധികൾ ആരോപിച്ചു. ജില്ലാ നേതൃത്വത്തിന്റെ ഭാഗമായവർ പോലും സുധാകരന്റെ പ്രസ്താവനകളോട് പ്രതികരിക്കാനോ മറുപടി നൽകാനോ തയ്യാറാകാത്തത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in